കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും വിവധ സ്ഥാപനങ്ങളും നടപ്പാക്കിവരുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ആരംഭിച്ച അനുയാത്ര ഹെല്‍പ്ലൈന്‍ 1800 120 1001 പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വൈകല്യം നേരത്തേ കണ്ടുപിടിക്കുന്നതിനും അനുയോജ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുമുള്ള ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍, മൊബൈല്‍ ഇൻറര്‍വെന്‍ഷന്‍ യൂനിറ്റുകള്‍, കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്ന കാതോരം പദ്ധതി എന്നിവയുടെ സംശയ നിവാരണം, പരാതി സ്വീകരിക്കല്‍ തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ് സൗജന്യ ഹെല്‍പ്ലൈനിലൂടെ ലഭ്യമാകുന്നത്. ഭിന്നശേഷിക്കാര്‍ക്കായി ഇത്രയും വിപുലമായ ഹൈല്‍പ്ലൈന്‍ സംവിധാനം ആദ്യത്തേതാണെന്നും മന്ത്രി വ്യക്തമാക്കി. അനുയാത്രയുടെ ഭാഗമായി 25 മൊബൈല്‍ ഇൻറര്‍വെന്‍ഷന്‍ യൂനിറ്റുകള്‍, ബുദ്ധിമാന്ദ്യം, വളര്‍ച്ചവികാസ താമസമുള്ള കുട്ടികള്‍ക്കായി സ്‌പെഷല്‍ അംഗൻവാടികള്‍, അംഗപരിമിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങിയ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രാഭാകര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ്, കെ.എസ്.എസ്.എം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമീഷണര്‍ ഡോ. ജി. ഹരികുമാര്‍, കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.