മർദനമേറ്റ എ.​െഎ.ടി.യു.സി പ്രവർത്തക​ൻ ഗുരുതരാവസ്​ഥയിൽ

തിരുവനന്തപുരം: ഓട്ടോ തൊഴിലാളിക്ക് മർദനമേറ്റ് ഗുരുതരപരിക്ക്. ജില്ല മോേട്ടാർ തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) അംഗവും തമ്പാനൂർ ബസ് ടെർമിനലിന് സമീപമുള്ള പ്രീ-പെയ്ഡ് ഒാേട്ടാ സ്റ്റാൻഡിലെ ഒാേട്ടാ ഡ്രൈവറുമായ നെയ്യാറ്റിൻകര കീഴാറൂർ കുറ്റിയാനിക്കാട് ലൈലാഭവനിൽ എസ്. സുരേഷ്കുമാറി(42)നെയാണ് ഒരുസംഘം ആളുകൾ മർദിച്ചത്. ബുധനാഴ്ച വൈകീട്ട് തമ്പാനൂർ ഓേട്ടാ സ്റ്റാൻഡിൽ സി.െഎ.ടി.യു യൂനിറ്റ് കൺവീനറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി ഫെഡറേൻ (എ.െഎ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ വാർത്തകുറിപ്പിൽ അറിയിച്ചു. സുരേഷ്കുമാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പും തമ്പാനൂർ ബസ് ടെർമിനലിന് മുന്നിൽ എ.െഎ.ടി.യു.സി ഒാേട്ടാ തൊഴിലാളികൾക്ക് മർദനമേറ്റിരുന്നു. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സി.െഎ.ടി.യുക്കാരെ തമ്പാനൂർ പൊലീസ് വഴിവിട്ട് സഹായിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് പട്ടം ശശിധരൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് മോേട്ടാർ തൊഴിലാളി (എ.െഎ.ടി.യു.സി) യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.