കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച്​ ട്രാൻസ്​ജെൻഡേഴ്സിനുനേരെ ആക്രമണം ഒരാൾ അറസ്​റ്റിൽ

നെടുമങ്ങാട്: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ട്രാൻസ്ജെൻഡേഴ്സിനുനേരെ ആക്രമണം. സംഭവത്തിൽ ഒരാളെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര മൈലത്തു വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം. മൈലം ജി.വി രാജ സ്കൂളിന് സമീപം ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽപെട്ട വിനീതയുടെ വീട് പാലുകാച്ചലിന് വന്ന സുഹൃത്തുക്കൾക്ക് നേരെയായിരുന്ന ആക്രമണം. ട്രാൻസ്ജെൻഡറുകളായ സൂര്യ, അച്ചു എന്നിവർ ഇരുചക്ര വാഹനത്തിൽ എത്തി മൈലം ഭാഗത്ത് ഒരാളോട് പാലുകാച്ചൽ നടന്ന വീട് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷംമാറി എത്തിയവരാണെന്നുപറഞ്ഞ് ഒരാൾ ഇവരെ ആക്രമിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തിയെങ്കിലും പാലുകാച്ചൽ ചടങ്ങിന് വന്ന മറ്റ് ട്രാൻസ്ജെൻഡറുകൾ ഇവരുടെ രക്ഷക്കെത്തുകയായിരുന്നു. ഇതോടെ ചെറിയതോതിൽ സംഘർഷം ഉടലെടുത്തു. സംഭവമറിഞ്ഞ് അരുവിക്കര പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആക്രമണത്തിൽ പരിക്കേറ്റ സൂര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരുവിക്കര പൊലീസ് മൈലം പാറക്കോണം പുഷ്പഭവനിൽ പുഷ്പരാജിനെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.