കാട്ടാക്കട-: പുതുതായി അനുവദിച്ച സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് രണ്ട് മാസത്തിനകം കാട്ടാക്കടയിൽ പ്രവർത്തനമാരംഭിക്കും. കെട്ടിടസൗകര്യം ലഭ‍്യമായാൽ അനുബന്ധപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ സാമ്പത്തികവർഷം ഉദ്ഘാടനംചെയ്യും. കാട്ടാക്കടയിൽ ആർ.ടി ഓഫിസ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഐ.ബി. സതീഷ് എം.എൽ.എയുടെ ശ്രമഫലമായാണ് സംസ്ഥാന സർക്കാർ കാട്ടാക്കടക്ക് ആർ.ടി ഓഫിസ് അനുവദിക്കുന്നത്. കാട്ടാക്കട താലൂക്ക് പരിധിയിലുള്ളവർ വാഹന സംബന്ധമായ കാര്യങ്ങൾക്ക് നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശ്ശാല ഓഫിസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇനി കാട്ടാക്കട താലൂക്ക് പരിധി പുതിയ ഓഫിസിെൻറ കീഴിലാകും. കാട്ടാക്കട താലൂക്കിലെ മുഴുവൻ വില്ലേജുകളും ഉൾപ്പെടുത്തിയാണ് പുതിയ ആർ.ടി ഓഫിസിനുള്ള ശിപാർശ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഇനി ഓഫിസിെൻറ പരിധിയിൽ വരുന്ന വില്ലേജുകൾ ഏതൊക്കെയെന്ന് നിശ്ചയിക്കേണ്ടതില്ല. ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നത് വൈകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കെട്ടിടസൗകര്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.