ഒന്നരക്കിലയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കുടപ്പനക്കുന്ന് ഇരപ്പുകുഴി സുജിത് ഭവനിൽ സുജിത്താണ് (33) കാലടി ഭാഗത്ത് ഒന്നരക്കിലയോളം കഞ്ചാവുമായി പിടിയിലായത്. ഒരാഴ്ചമുമ്പ് നഗരത്തിൽ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന കച്ചവടക്കാരനെ പിടികൂടിയിരുന്നു. അയാളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെ പിടികൂടിയത്. നഗരത്തിൽ കുറേദിവസങ്ങളിലായി കിലോക്കണക്കിന് കഞ്ചാവാണ് സിറ്റി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ചില ചില്ലറ വിൽപനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കൺേട്രാൾ റൂം അസി. കമീഷണർ വി. സുരേഷ്കുമാറി​െൻറ നേതൃത്വത്തിൽ കരമന എസ്.ഐ ശ്രീകാന്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, എ.എസ്.ഐ യശോധരൻ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.