ഗുരു ഈ കാലത്തി​െൻറ വെളിച്ചം ^യു. പ്രതിഭാഹരി

ഗുരു ഈ കാലത്തി​െൻറ വെളിച്ചം -യു. പ്രതിഭാഹരി അരുവിപ്പുറം: ഗുരു ഈ കാലത്തി​െൻറ വെളിച്ചമാണെന്ന് പ്രതിഭാഹരി എം.എല്‍.എ. അരുവിപ്പുറം പ്രതിഷ്ഠയുടെ 130-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന വനിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മറ്റുള്ള മഹാരഥന്മാരില്‍നിന്ന് വ്യത്യസ്തമായി ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ഗുരു സ്വയം അനുയായികളെയും സൃഷ്ടിച്ചില്ല. ഗുരുവിന് അനുയായികള്‍ സ്വയം ഉണ്ടാവുകയായിരുന്നു. ബുദ്ധിയും വിവേകവുമുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ പുതിയകാലത്ത് നവോഥാനം സാധ്യമാക്കുക എന്നതാണ് ശ്രമകരം. ഗുരുവി​െൻറ കാലത്തേക്കാള്‍ മോശമായ ഒരു കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ഈ കാലത്തിനും പ്രതിവിധി ഗുരുദര്‍ശനങ്ങള്‍തന്നെയാണ്. ഗുരുവിന് മുമ്പും ശേഷവും എന്ന രീതിയില്‍ കേരളീയസമൂഹം വിഭജിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രതിഭാഹരി പറഞ്ഞു. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ജി. അഞ്ജനാദേവി, ഡോ. ഗീതാരാജശേഖരന്‍, എസ്.കെ. പ്രീജ എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവി അരുവിപ്പുറം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.