ആറ്റിങ്ങല്‍: വീടകങ്ങളുടെയും ക്ലാസ്മുറിയുടെയും ചുമരുകള്‍ക്കപ്പുറത്തേക്ക് അവർ പാറിപ്പറന്നു. ആറ്റിങ്ങല്‍ ബി.ആർ.സിയും ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോഓപറേറ്റിവ് സൊസൈറ്റിയും സംയുക്തമായി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന വിനോദയാത്രയാണ് പുതുകാഴ്ചകള്‍ സമ്മാനിച്ചത്. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഭൂരിഭാഗവും വീടുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ്. സ്‌കൂളുകളിലും പ്രത്യേക ക്ലാസ്മുറികളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയാണ് ഇവര്‍ പഠനം തുടരുന്നത്. ഇവരെ വിനോദസഞ്ചാര സ്ഥലങ്ങള്‍ കാട്ടിക്കൊടുക്കാനും ആഹ്ലാദത്തിെൻറ പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കാനുമാണ് വിനോദയാത്ര ഒരുക്കിയത്. തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരികകേന്ദ്രം, തിരുവനന്തപുരം മ്യൂസിയം, ബാലഭവൻ, വേളി, ശംഖുംമുഖം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മ്യൂസിയം വളപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ കുട്ടികളോടൊപ്പം ചെലവഴിച്ചു. രാവിലെ ആലംകോട് ബി.ആർ.സിക്ക് മുന്നില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നു. ടൂറിസം സഹകരണസംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, ബി.പി.ഒ സജി, സൊസൈറ്റി സെക്രട്ടറി രതീഷ് രവീന്ദ്രൻ, അനില്‍കുമാര്‍, അമൃത എന്നിവര്‍ നേതൃത്വംനല്‍കി. കാപ്ഷൻ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗം കുട്ടികളുടെ വിനോദയാത്ര നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.