കൊലപാതക കേസ് പ്രതികളെ കൊലപ്പെടുത്താന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

ആറ്റിങ്ങല്‍: കൊലപാതക കേസിലെ പ്രതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. മുടപുരം പൂമംഗലത്ത് ഫാത്തിമ മന്‍സിലില്‍ ഫിറോസ്ഖാന്‍ (30), മുടപുരം നസീര്‍ മന്‍സിലില്‍ ചെത്താന്‍വിള നൗഷാദ് എന്ന നൗഷാദ് (40), മുടപുരം കോട്ടൂര്‍ക്കോണം ലക്ഷംവീട്ടില്‍ മായാവി എന്ന ജയന്‍ (36), മുടപുരം പനയത്തറ ഹൗസില്‍ ഇക്ബാല്‍ (22), തെന്നൂര്‍ ക്ഷേത്രത്തിന് സമീപം അക്ഷരം വീട്ടില്‍ സജീഫ് മുന്ന (24) എന്നിവരെയാണ് ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ ശാര്‍ക്കര ഉത്സവസമയത്ത് കിഴുവിലം കാട്ടുമുറാക്കല്‍ പള്ളിക്ക് സമീപം നിസാറിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. നിസാര്‍ കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അപ്പുവി​െൻറ വീട്ടില്‍ ഫിറോസി​െൻറ നേതൃത്വത്തിലെ സംഘം ആക്രമണം നടത്തി വീട് അടിച്ചുതകര്‍ത്തു. ഇതി​െൻറ പ്രതികാരമെന്നോണം ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതികള്‍ ഫിറോസി​െൻറ വീട് അടിച്ചുതകര്‍ത്തു. ഇതിനെതുടര്‍ന്ന് നിസാര്‍ കൊല്ലപ്പെട്ടതി​െൻറ ഒരു വര്‍ഷം തികയും മുമ്പ് പ്രതികളെ കൊല്ലണമെന്ന് തീരുമാനിച്ച് ഫിറോസും സംഘവും രണ്ട് കാറിലും രണ്ട് ബൈക്കിലുമായി ജനുവരി 25ന് കാട്ടുമുറാക്കലില്‍ കാത്തുനിന്നു. എതിര്‍സംഘത്തില്‍പെട്ട അപ്പു എന്ന അനീഷ് കടന്നുവരവെ സംഘം കാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ഇവരുടെ സംഘത്തെ പൊലീസ് പിന്തുടരുന്നുവെന്ന സംശയത്താല്‍ അനീഷിനെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി. മാരകമായി മുറിവേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനീഷ് ഇപ്പോഴും ചികിത്സയിലാണ്. സി.ഐ അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ എസ്.ഐ ശ്രീജേഷ്, ശരത്കുമാര്‍, ബൈജു, സുല്‍ഫിക്കര്‍, ബിജോയ്, ജ്യോതിഷ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോട്ടോ-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.