തിരുവനന്തപുരം: പാർക്കിങ് പിരിവുകാരെൻറ മർദനത്തിൽ ഫോട്ടോഗ്രാഫർക്ക് പരിക്ക്. സംഭവത്തിൽ തിരുവല്ലം പുഞ്ചക്കരി സ്വദേശി ഷൈജുവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ എൽവി ജോൺസനാണ് മർദനമേറ്റത്. ചുണ്ടിൽ പരിക്കേറ്റ ജോൺസനെ ഫോർട്ട് ആശുപത്രിയിൽ പ്രാഥമിക ചിസിത്സക്ക് വിധേയനാക്കി. വൈകീട്ട് അഞ്ചരയോടെ ഗാന്ധിപാർക്കിലാണ് സംഭവം. ഒരുപരിപാടിയുടെ ഫോട്ടോയെടുക്കാനെത്തിയ ജോൺസൺ ഗാന്ധി പാർക്കിൽ ബൈക്ക് നിർത്തിയപ്പോൾ ഓടിവന്ന ഷൈജു ബൈക്ക് മാറ്റണമെന്ന് പറഞ്ഞ് മോശമായി സംസാരിച്ചു. ഫോട്ടോയെടുത്ത് ഉടൻ മാറ്റാമെന്ന് പറഞ്ഞ ജോൺസെൻറ കൈക്ക് പിടിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സി.പി.എം നേതാവ് വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ളവരാണ് ജോൺസനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ഫോർട്ട് പൊലീസ് ഷൈജുവിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.