തിരുവനന്തപുരം: കേരളത്തിലെ പരസ്യ ഏജൻസികളുടെ സംഘടനയായ കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ3എ) തിരുവനന്തപുരം സോണിെൻറ പ്രസിഡൻറായി മുഹമ്മദ് ഷായെയും (സ്റ്റാർ അഡ്വർടൈസിങ്) സെക്രട്ടറിയായി അഖിലേഷിനെയും (കെമിലിയോൺ ക്രിയേഷൻസ്) തെരഞ്ഞെടുത്തു. തൻസീറാണ് ട്രഷറർ (ആഡ് വേൾഡ് അഡ്വർടൈസിങ്), വൈസ് പ്രസിഡൻറ് സുരേഷ്കുമാർ (സ്പോട്ട് അഡ്വർടൈസിങ്), ജോയൻറ് സെക്രട്ടറി ജയകുമാർ കെ. (സിഗ്നെറ്റ് അഡ്വർടൈസിങ്). മറ്റ് ഭാരവാഹികൾ: സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ശാസ്തമംലം മോഹൻ (വർണചിത്ര അഡ്വർടൈസിങ്), രാജ്കുമാർ (2 കെ സൊല്യൂഷൻസ്), ജയചന്ദ്രൻ (ഇമേജ് ക്രിയേഷൻസ്), പ്രസൂൺ (വിസ്റ്റാ അഡ്വർടൈസിങ്), മുരുകേശൻ (നന്ദാ കമ്യൂണിക്കേഷൻസ്) എന്നിവരെയും സോൺ കമ്മിറ്റിയിലേക്ക് വി.കെ. മോഹനൻ (സെഗ്മെൻ കമ്യൂണിക്കേഷൻസ്), ബി.ആർ. ജയകുമാർ (ജാസ് അഡ്വർടൈസിങ്), ലാജ് സലാം (പ്ലയിൻ സ്പീക്), ആനന്ദ്കുമാർ (ക്ലാസിക് മീഡിയ), ടി.ആർ. അജിത്കുമാർ (ഇമാജിനേഷൻ ആഡ്സ്), ബാലമുരളി (സാഗ് അഡ്വർടൈസിങ്), ഹബീബ് (സൂരി കംബൈൻസ്), ആർ.ജി. കുമാർ (ഷാർപ് അഡ്വർടൈസിങ്), കെ.ത്രി.എ ചീഫ് പേട്രൺ ജോസഫ് ചാവറ പ്രിസൈഡിങ് ഒാഫിസറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.