വികസനത്തിെൻറ പേരിൽ സർക്കാർ ആദിവാസി മേഖലകളെ തകർക്കുന്നു- ^ലക്ഷ്മിക്കുട്ടിയമ്മ

വികസനത്തി​െൻറ പേരിൽ സർക്കാർ ആദിവാസി മേഖലകളെ തകർക്കുന്നു- -ലക്ഷ്മിക്കുട്ടിയമ്മ തിരുവനന്തപുരം: വികസനത്തി​െൻറ പേരിൽ സർക്കാർ ആദിവാസി മേഖലകളെ തകർക്കുകയാണെന്ന് പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ. പാലോട് വനമേഖലയിൽ െഎ.എം.എ സ്ഥാപിക്കാൻ പോകുന്ന ആശുപത്രി മാലിന്യ പ്ലാൻറിനെതിരെ നടക്കുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ആദിവാസി മഹാസഭ നടത്തി കാൽനട ജാഥയിൽ സംസാരിക്കുകയായിരുന്നു അവർ. വന്യമൃഗങ്ങളുടെ ശല്യംമൂലം ആദിവാസികൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒാഖി പ്രകൃതിക്ഷോഭം മൂലം വനത്തിനുള്ളിൽ ആദിവാസികൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ആരും തയാറായിട്ടില്ല. പാലോട് വനമേഖലയിൽ ആശുപത്രി മാലിന്യ പ്ലാൻറ് നിർമിക്കാനുള്ള ശ്രമത്തിൽ െഎ.എം.എയും കേരള സർക്കാറും പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു. പാലോട് ഫോറസ്റ്റ് േറഞ്ച് ഒാഫിസിന് മുന്നിൽനിന്ന് ആരംഭിച്ച ജാഥയെ സ്വീകരിക്കാൻ സമരസമിതി നേതാക്കളും താന്നിമൂട്ടിലെ ആദിവാസികളും പ്രദേശവാസികളും അടങ്ങുന്ന വൻ ജനക്കൂട്ടം പന്തലിൽ എത്തി. തുടർന്ന് നടന്ന സമ്മേളനം ആദിവാസി മഹാസഭ പ്രസിഡൻറ് മോഹനൻ ത്രിവേണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ റിയാസ് അധ്യക്ഷതവഹിച്ചു. സമരസമിതി നേതാക്കളായ പി.ജി. സുരേന്ദ്രൻ നായർ, സജീവ്, ജെ.ആർ.എസ് ജില്ല പ്രസിഡൻറ് തുളസീധരൻ, ആദിവാസി നേതാക്കളായ തോട്ടുംപുറം ഉയദകുമാർ, ശാന്തകുമാർ ഒരുപറ, കുറുപ്പിൻകാല സനൽകുമാർ, ഉൗരുമൂപ്പൻ ശാരദ, അനുരാഗ്, ദീപു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.