പത്തനാപുരം: അമ്മയോടൊപ്പമുണ്ടായിരുന്ന കുട്ടിയെ ബലമായി തട്ടിയെടുക്കാൻ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി. പാറശ്ശാല സ്വദേശി ദാസി(65)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപിച്ചത്. ചെമ്പ്രാമൺ രമേഷ് ഭവനില്‍ രമേശ്-രമ്യ ദമ്പതികളുടെ മകള്‍ സ്വരലയ(ഒന്നര)യെ മാതാവിൽനിന്ന് തട്ടിയെടുത്ത് ഇയാൾ ഓടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11ഒാടെ പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്ണിലെ വീട്ടില്‍നിന്ന് ഭര്‍ത്താവ് രമേഷിന് ജോലിസ്ഥലത്തേക്ക് ചോറുമായി വരുകയായിരുന്നു രമ്യ. ആളൊഴിഞ്ഞ സ്ഥലത്ത് െവച്ച് രമ്യ എടുത്തിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവം നടന്നതിന് സമീപത്തെ അങ്കണവാടിയുടെ സമീപത്ത് ഇയാളെ സംശയാസ്പദമായി കണ്ടതായും നാട്ടുകാർ പറയുന്നു. ഇയാൾക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം പിറവന്തൂര്‍ അലിമുക്കിൽനിന്ന് കുട്ടികളെ കടത്തുന്ന സംഘമെന്ന് സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പിച്ചിരുന്നു. പത്തനാപുരത്ത് ചില വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചതിന് പിന്നാലെ ഈ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.