തിരുവനന്തപുരം: യു.എ.ഇയിൽ ജോലി തേടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർേദശം നൽകി. യു.എ.ഇയിൽ ജോലി തേടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് മാർഗനിർേദശങ്ങൾ പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അപേക്ഷകർ സ്റ്റേഷനിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജില്ലയിൽ നിലവിലെ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും. ജില്ല സ്പെഷൽ ബ്രാഞ്ചിെൻറ സഹായവും ഉണ്ടാകും. സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനുമായും സ്പെഷൽ ബ്രാഞ്ചിന് ഇക്കാര്യത്തിൽ ബന്ധപ്പെടാം. സാധാരണ അപേക്ഷകളിൽ 14 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. ഇനിമുതൽ പുതുക്കിയ അപേക്ഷഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷഫീസായ 1000- രൂപ ടി.ആർ -15 ഫോം മുഖേന ട്രഷറിയിലോ ഓൺലൈനായോ അടയ്ക്കണം. അപേക്ഷയുടെ കോപ്പിയും ഉദ്യോഗാർഥിയുടെ സത്യവാങ്മൂലവും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കൊപ്പം ചേർത്തിരിക്കണം. അപേക്ഷകർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾക്കനുസരിച്ചാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.