'കൈയൊന്നിന് കല്ലുമായി വിഴിഞ്ഞത്തേക്ക്' പരിപാടിക്ക് വൻപിന്തുണ

വിഴിഞ്ഞം: . പരിപാടിയുടെ ഭാഗമായി ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും മലയാളികൾ അയച്ച കല്ലുകൾ ശനിയാഴ്ച സെക്രേട്ടറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കും. കരിങ്കലി​െൻറ ലഭ്യതക്കുറവ് കാരണം പ്രതിസന്ധി നേരിടുന്ന വിഴിഞ്ഞം തുറമുഖത്തി​െൻറ േബ്രക്ക് വാട്ടർ നിർമാണത്തിനാവശ്യമായ പാറകൾ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തി​െൻറ ഭാഗമായാണ് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കൗൺസിൽ കല്ലുശേഖരണ പരിപാടി ആരംഭിച്ചത്. നാടി​െൻറ വികസനം ഏറെ ആഗ്രഹിക്കുന്ന പ്രവാസികളാണ് പരിപാടിയോട് ആവേശം കാണിക്കുന്നത്. നിരവധി വിദേശരാജ്യങ്ങളിൽ നിന്ന് അയച്ച കല്ലുകൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. വിവിധസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള കല്ലുകളും പരിപാടിയിലേക്ക് എത്തിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിൽനിന്ന് കല്ലുകൾ വാഹന ജാഥയായി വൈകീട്ട് മൂന്നോടെ വിഴിഞ്ഞെത്തത്തിക്കും. തുടർന്ന് പദ്ധതി പ്രദേശത്തെ േബ്രക്ക് വാട്ടറിൽ കല്ലുകൾ നിക്ഷേപിക്കുമെന്ന് സംഘാടകർ അറിയിച്ചു. 2015ൽ നിർമാണം ആരംഭിച്ച വിഴിഞ്ഞം മദർ പോർട്ട് നേരിടുന്ന പ്രതിസന്ധിക്കെതിരേയാണ് പരിപാടി. നിർമാണം ആരംഭിച്ച് 1000 ദിവസത്തിനുള്ളിൽ ആദ്യത്തെ കപ്പൽ വിഴിഞ്ഞത്തടുപ്പിക്കാൻ കഴിയും എന്ന വാഗ്ദാനമാണ് കരാർ ഏറ്റെടുത്തിരുന്ന അദാനി ഗ്രൂപ് അന്നു നൽകിയിരുന്നത്. ആദ്യദിവസങ്ങളിൽ അത്തരം ലക്ഷ്യം െവച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ, പദ്ധതിയുടെ നട്ടെല്ലായ േബ്രക്ക് വാട്ടർ നിർമാണം കേവലം 390 മീറ്റർ മാത്രമാണ് അദാനി ഗ്രൂപ്പിന് നടത്താൻ കഴിഞ്ഞത്. 3.1 കിലോമീറ്റർ േബ്രക്ക് വാട്ടർ പൂർത്തിയാക്കേണ്ട സ്ഥാനത്താണ് ഈ മെല്ലെപ്പോക്ക് നടക്കുന്നത്. കല്ലി​െൻറ ലഭ്യതക്കുറവാണ് പ്രധാനതടസ്സമായി ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഇത്തരമൊരു വേറിട്ട പ്രധിഷേധ പരിപാടിയുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.