കൊല്ലം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം ടെർമിനൽ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് എം.പി വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. 10 കോടിയിൽ താഴെ ചെലവ് വരുന്നതും 2015--2016 ൽ അനുവദിച്ചതുമായ രണ്ടാം ടെർമിനലിെൻറ നിർമാണത്തിലെ കാലതാമസം ഗൗരവതരമാണ്. ലിഫ്റ്റ്, എക്സ്കലേറ്റർ തുടങ്ങി യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ വേഗത്തിലുള്ള നടപടികൾ അനിവാര്യമാണ്. നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. രണ്ട് ദേശീയ പാതകൾക്കിടയിലുള്ള കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ മുഴുവൻ യാത്രക്കാരും ആശ്രയിക്കുന്നത് ഒരു ടെർമിനലിനെയാണ്. റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് വാഹനങ്ങൾ നഗരപ്രദക്ഷിണം നടത്തേണ്ടിവരുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കുന്നു. ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നിർമാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.