കുടുംബശൈഥില്യങ്ങൾ സമൂഹത്തിെൻറ സ്വസ്ഥതക്ക് ഭീഷണി –ഷാഹിദ കമാൽ

കൊല്ലം: കുടുംബശൈഥില്യങ്ങൾ സമൂഹത്തി​െൻറ സ്വസ്ഥതക്ക് ഭീഷണിയുയർത്തും വിധം വളരുകയാണെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാൽ. കേരള വനിത കമീഷൻ സംഘടിപ്പിച്ച ത്രിദിന വിവാഹപൂർവ കൗൺസലിങ് കൊല്ലം ക്യു.എസ്.എസ്.എസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കമീഷൻ കൈകാര്യം ചെയ്യേണ്ടിവരുന്ന പരാതികളിൽ 80 ശതമാനത്തിലേറെയും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. ദമ്പതികൾക്കിടയിലെ വിള്ളലുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. കൂടുതൽ അസ്വസ്ഥതയുള്ള വീടുകളിലെ കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തി​െൻറ സ്വസ്ഥത നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ വളർന്നെത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാൻ സംസ്ഥാന തലത്തിൽ വനിത കമീഷൻ വിവാഹപൂർവ കൗൺസലിങ്ങുകൾ നടത്തുകയാണ്. സഹിഷ്ണുതയും ഊഷ്മളതയും വിളങ്ങുന്ന കുടുംബജീവിതമായിരിക്കണം യുവതീ യുവാക്കൾ സ്വപ്നം കാണേണ്ടതെന്ന് ഷാഹിദ കമാൽ പറഞ്ഞു. മേയർ വി. രാജേന്ദ്ര ബാബു, ക്യു.എസ്.എസ്.എസ് എക്സിക്യൂട്ടിവ് ഡയറക്ടർ, ഫാ. അൽഫോൺസ്, വാർഡ് കൗൺസിലർ വൽസല ടീച്ചർ, കുടുംബ്രശീ മുൻ ജില്ല കോഓഡിനേറ്റർ ഡോ. ബിജു ടെറൻസ്, ഗാന്ധിഭവൻ ഭാരവാഹികളായ അമൽരാജ്, ഭുവനചന്ദ്രൻ, എഴുത്തുകാരൻ ഹരികുമാർ തുടങ്ങിയവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.