വർഗീയശക്തികൾ കരുത്താർജിക്കുന്നത്​ രാജ്യത്തിെൻറ പൈതൃകം തകർക്കും ^ ഉമ്മൻ ചാണ്ടി

വർഗീയശക്തികൾ കരുത്താർജിക്കുന്നത് രാജ്യത്തി​െൻറ പൈതൃകം തകർക്കും - ഉമ്മൻ ചാണ്ടി കൊല്ലം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സാകുമ്പോൾ വർഗീയശക്തികൾ കരുത്താർജിക്കുന്നത് രാജ്യത്തി​െൻറ പൈതൃകം തകർക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റവും മഹത്തായ സമരമാർഗമാണ് ഗാന്ധിജി നമുക്ക് കാണിച്ചുതന്നത്. അഹിംസയിലൂടെ കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സമാധാനം കൈവരിക്കാൻ സാധിക്കുമെന്നും വർത്തമാനകാല സാഹചര്യം ഗാന്ധി മാർഗത്തി​െൻറ പ്രസക്തി വർധിപ്പിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മഹാത്മ ഗാന്ധി സാംസ്കാരിക സമിതി രക്തസാക്ഷിത്വം മുതൽ ഗാന്ധിജയന്തി ദിനം വരെയുള്ള 245 ദിവസം നീളുന്ന 'ഗാന്ധിമാർഗം രക്ഷാമാർഗം' കാമ്പയി​െൻറ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡൻറ് സജീവ് പരിശവിള അധ്യക്ഷനായി. മുൻ എം.പി പി.സി. ചാക്കോ, എം.ജി. ജയകൃഷ്ണൻ, ക്ലീറ്റസ് പട്ടക്കടവ്, പ്രമോദ് കണ്ണൻ, നിബു ജേക്കബ്, അൻവർ കരുവ, എം. മാത്യൂസ്, എസ്. ശോഭ, പി.വി. റെജിമോൻ, പ്രജീഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാമ്പയി​െൻറ ഭാഗമായി ചിത്രരചന, കഥ, കവിത, ഉപന്യാസ പ്രസംഗമത്സരങ്ങൾ, ചിത്ര പ്രദർശനങ്ങൾ, മതേതര കൂട്ടായ്മകൾ, സംവാദങ്ങൾ എന്നിവ കേരളത്തിലുടനീളം സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.