കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹം- ബി.ജെ.പി കൊല്ലം: കുരീപ്പുഴ ശ്രീകുമാർ നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്. അന്വേഷിക്കാതെയും മൊഴിയെടുക്കാതെയും പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തൽ രാഷ്ട്രീയ പ്രേരിതമാണ്. ഏകപക്ഷീയമായ പൊലീസ് നടപടികളെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെ പാർട്ടി നേരിടും. അഴിമതിയിലും തട്ടിപ്പിലും മുങ്ങിയ സി.പി.എം ആരോപണങ്ങളിൽനിന്ന് രക്ഷനേടാൻ ഒറ്റപ്പെട്ട സംഭവങ്ങൾ ഊതിപ്പെരുപ്പിക്കുകയാണ്. കലാകാരന്മാർ കലയുടെ ഉപാസകരായി മാറുന്നതിനു പകരം രാഷ്ട്രീയ പാർട്ടികളുടെ ഉപാസകന്മാരായി മാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.