കേന്ദ്ര മേൽത്തട്ട്​ പരിധി: ഉത്തരവോ സർക്കുലറോ ഇല്ല പ്രവേശന പരീക്ഷക്ക്​ അപേക്ഷിക്കുന്ന കുട്ടികൾക്ക്​ തിരിച്ചടി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മേൽത്തട്ട് പരിധി വ്യത്യസ്തമായി നിലനിൽക്കുന്നത് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് വൻ തിരിച്ചടിയാകുന്നു. നീറ്റ്, എയിംസ്, െഎ.െഎ.ടി അടക്കം പ്രവേശന പരീക്ഷക്ക് അപേക്ഷ നൽകാൻ എട്ടുലക്ഷം രൂപയാണ് മേൽത്തട്ട് പരിധി. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം നീറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണെങ്കിലും മേൽത്തട്ട് പരിധി ആറുലക്ഷം രൂപയായി തുടരുകയാണ്. എൻജിനീയറിങ് അടക്കം മറ്റ് േകാഴ്സുകൾക്കും ആറുലക്ഷം രൂപയാണ് പരിധി. മേൽത്തട്ട് പരിധി എട്ടുലക്ഷം രൂപയായി ഉയർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് കേരളത്തിൽ നടപ്പാക്കാൻ സർക്കാർ സന്നദ്ധമായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രം നടപ്പാക്കുകയും സംസ്ഥാനങ്ങേളാട് നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനം ഇത് നടപ്പാക്കാത്തത് 'മാധ്യമം' പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് പിന്നാക്ക സംഘടനകൾ ആവശ്യമുയർത്തിയിട്ടും സർക്കാർ നിലപാട് മാറ്റിയിട്ടില്ല. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷ നൽകാൻ സമയമായതോടെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങാൻ കുട്ടികളും രക്ഷിതാക്കളും ശ്രമിക്കവെയാണ് പ്രതിസന്ധി. കേന്ദ്രത്തിലേക്ക് എട്ടുലക്ഷം രൂപ അനുസരിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്ന സർക്കുലറോ ഉത്തരവോ സർക്കാർ റവന്യൂ അധികൃതർക്ക് നൽകിയിട്ടില്ല. പിന്നാക്ക വിഭാഗ വകുപ്പ് കേന്ദ്രത്തിലേക്ക് എട്ടുലക്ഷം രൂപയായിരിക്കും എന്ന് വാർത്തസമ്മേളനം നടത്തി അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് പല തഹസിൽദാർമാരും വില്ലേജ് ഒാഫിസർമാരും. കേന്ദ്രത്തിലേക്ക് സംവരണത്തിന് അർഹരായ കുട്ടികൾ സംസ്ഥാനെത്ത സംവരണത്തിൽനിന്ന് പുറത്താകുന്ന സാഹചര്യമാണിപ്പോൾ. കടുത്ത വിവേചനമാണ് ഇവർ നേരിടുന്നത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതി​െൻറ സാേങ്കതികത പൂർണമായി അറിയില്ല. റെയിൽവേയിലേക്കും യു.പി.എ.സി വിളിച്ച പരീക്ഷൾക്കും ബാങ്ക് തസ്തികകൾക്കും അപേക്ഷ നൽകേണ്ടവരും സമാന പ്രതിസന്ധി നേരിടുകയാണ്. ചില പിന്നാക്ക സംഘടനകൾ സർക്കാറിനെ സമീപിച്ച് മേൽത്തട്ട് പരിധിയിലെ ആശയകുഴപ്പത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഉദാസീന നിലപാടാണ് പിന്നാക്ക വകുപ്പും സർക്കാറും പുലർത്തുന്നത്. ഇ. ബഷീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.