തോപ്പിൽ രവി അനുസ്​മരണം

കൊല്ലം: തോപ്പിൽ രവിയുടെ 28ാമത് ചരമവാർഷികം വിവിധ പരിപാടികളോടെ വ്യാഴാഴ്ച ആചരിക്കും. രാവിലെ 8.30ന് പോളയത്തോട് ശ്മശാനത്തിെല ശവകുടീരത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9.30ന് കൊല്ലം ബീച്ച് റോഡിലെ റോട്ടറി ഹാളിൽ തോപ്പിൽ രവി എവർറോളിങ് േട്രാഫിക്ക് വേണ്ടിയുള്ള ഇൻറർ കൊളീജിയറ്റ് ഡിബേറ്റ് മത്സരം മുതിർന്ന പത്രപ്രവർത്തകൻ അടൂർ ബാലൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എ. ഷാനവാസ് ഖാ​െൻറ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്കാരം സതീഷ് ബാബു പയ്യന്നൂരിന് പെരുമ്പടവം ശ്രീധരൻ സമ്മാനിക്കും. ഡിബേറ്റ് മത്സരത്തിലെ വിജയികൾക്ക് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ സമ്മാനം വിതരണം ചെയ്യും. അനുശോചിച്ചു കൊല്ലം: മടവൂർ വാസുദേവൻനായരുടെ വേർപാടിൽ സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അനുശോചിച്ചു. കളിയരങ്ങുകൾക്കായി ജീവിതം മാറ്റിവെച്ച കഥകളിയുടെ കുലപതിയാണ് മടവൂർ വാസുദേവൻനായരെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കഥകളിയിലെ എല്ലാത്തരം വേഷങ്ങളെയും ഒരുപോലെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് മടവൂരി​െൻറ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ തൊഴിലാളിവിരുദ്ധ സമീപനം തിരുത്തണം -ആർ. ചന്ദ്രശേഖരൻ കൊല്ലം: കോർപറേറ്റ് താൽപര്യങ്ങൾക്കുവേണ്ടി തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നതെന്നും ഇത്തരം തൊഴിലാളിവിരുദ്ധ സമീപനം തിരുത്തണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സംയുക്ത േട്രഡ് യൂനിയൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ സർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ നിയമങ്ങൾ രാജ്യത്താകെ നടപ്പാക്കാനാണ് മോദി ആജ്ഞാപിക്കുന്നതെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഇ. കാസിം അധ്യക്ഷതവഹിച്ചു. കെ.എസ്. ഇന്ദുശേഖരൻ നായർ, ഫിലിപ് കെ. തോമസ്, ടി.സി. വിജയൻ, എൻ. അഴകേശൻ, പി.കെ. സുൽഫി, കണ്ണനല്ലൂർ ബൻസിലി, ചക്കാലയിൽ നാസർ, എ.വി. രവീന്ദ്രൻ, അബ്ദുൽ സലാം, മോഹൻദാസ് എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണക്കും ഇ. ഷാനവാസ് ഖാൻ, ഇക്ബാൽ, കാഞ്ഞിരംവിള അജയകുമാർ, അയത്തിൽ തങ്കപ്പൻ, നാസർ, സജി ഡി. ആനന്ദ്, കുരീപ്പുഴ മോഹൻ, അജിത്ത് അനന്തകൃഷ്ണൻ, സോമൻ, കെ.എസ്. സിസിലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.