ചവറ: ഒന്നിച്ചരങ്ങിലെത്താൻ കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായി മടവൂർ മടങ്ങിയതിെൻറ വേദനയിലാണ് കഥകളി കലാകാരി ചവറ പാറുക്കുട്ടി. കഥകളി കുലപതി മടവൂർ വാസുദേവൻ നായരുടെ വേർപാടിെൻറ നൊമ്പരം പാറുക്കുട്ടിയെ വിട്ടൊഴിയുന്നില്ല. ആടിത്തീർക്കാനാകാത്ത വേഷങ്ങളുടെ വേദനകൾ കടിച്ചമർത്തുമ്പോൾ നഷ്ടമായത് പ്രിയ ഗുരുനാഥനെയാെണന്ന് കഥകളി രംഗത്തെ ആദ്യ സ്ത്രീ സാന്നിധ്യമായ ചവറ പാറുക്കുട്ടി പറയുന്നു. ഓർമകളിലിന്നും നിറഞ്ഞ് നിൽപ്പുണ്ട് കഥകളി പഠനകാലം. അന്നാണ് ആദ്യം മടവൂരിനെ കാണുന്നത്. അരങ്ങിൽ അവിസ്മരണീയമാക്കിയ കല്യാണസൗഗന്ധികം കഥകളിയിൽ മടവൂരാശാനൊപ്പം ചുവടുവെക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഈ കലാകാരി കാണുന്നത്. പിതൃതുല്യനായ ഗുരുനാഥനൊപ്പം പുരുഷവേഷം കെട്ടണമെന്ന വലിയ മോഹമാണ് അന്ന് പൂവണിഞ്ഞത്. മടവൂർ ഹനുമാനായപ്പോൾ ഭീമസേനനായത് താനായിരുന്നു എന്ന് അഭിമാനത്തോടെ ഈ കലാകാരി ഓർക്കുന്നു. ഒരാഴ്ച മുമ്പും മടവൂരിനെ വസതിയിലെത്തി കാണുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വിശ്രമത്തിലിരിക്കെയാണ് മരണവാർത്തയറിയുന്നത്. പിന്നീട് തിരുവനന്തപുരത്തെ മടവൂരിെൻറ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മടവൂരിെൻറ വിയോഗത്തിലൂടെ തെക്കൻ കേരളത്തിെൻറ നാട്യ കുലപതിയാണ് നഷ്ടമായതെന്ന് പാറുക്കുട്ടി പറഞ്ഞു. ഫെബ്രുവരി 13ന് ചവറ കാമൻകുളങ്ങര ക്ഷേത്രത്തിൽ മടവൂരിനൊപ്പം കഥകളി അവതരിപ്പിക്കാനിരിക്കെയാണ് പ്രിയ ഗുരുനാഥനെ മരണം തട്ടിയെടുത്തതെന്ന് നിറകണ്ണുകളോടെ പാറുക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.