ബജറ്റ്​ വിഹിതമായി 10 കോടി: നവീകരണത്തിനൊരുങ്ങി സിറാമിക്​സ്​

നവീകരണ പ്രവർത്തനങ്ങൾ ഡയറക്ടർ ബോർഡ് വിഗ്ധരുമായി ആലോചിച്ച് രൂപപ്പെടുത്തും കുണ്ടറ: സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി കുണ്ടറയിലെ ആദ്യ വ്യവസായ സ്ഥാപനമായ സിറാമിക്സിന് പുതുജീവൻ നൽകും. 15 വർഷം മുമ്പ് അടച്ചുപൂട്ടലി‍​െൻറ വക്കിലെത്തിയ ഫാക്ടറിയെ അന്നത്തെ ഇടത് സർക്കാറാണ് പുനരുദ്ധാരണ പാതയിലേക്ക് നയിച്ചത്. തുടർന്ന് ചൈനയിൽ നിന്നുള്ള കളിമൺ വിദഗ്ധരുൾപ്പെടെ ഫാക്ടറി സന്ദർശിച്ച് വിവിധ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പോർസലൈൻ ഡിവിഷൻ നവീകരിക്കുക, ഫ്ലോർ ടൈൽ നിർമാണം തുടങ്ങുക, ഉപഗ്രഹങ്ങളിൽ ഉൾെപ്പടെ ഉപയോഗിക്കാൻ കഴിയുന്നതും കഠിനമായ ചൂടിനെ ചെറുക്കുന്നതുമായ റോക്കറ്റി​െൻറ ചില ഭാഗങ്ങൾ നിർമിക്കുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ, ഇതിന് തുടർച്ച ഉണ്ടായില്ല. സർക്കാർ പല പ്രാവശ്യമായി നൽകിയ സഹായധനങ്ങളൊക്കെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. കമ്പനിയുടെ ക്ലേ ഡിവിഷനിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തുക വേണ്ടിവരുന്നത് ഇന്ധനത്തിനാണ്. ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി) ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇത് എൽ.എൻ.ജി യിലേക്ക് (നാചുറൽ ലിക്വിഡ് ഗ്യാസ്) മാറിയാൽ ഗണ്യമായ തുക ലാഭിക്കാൻ കഴിയും. ഇത് ലാഭകരമായാൽ പോർസലൈൻ ഡിവിഷനും പ്രവർത്തിപ്പിക്കാൻ കഴിയും. സർക്കാർ നൽകിയ 10 കോടി ഉപയോഗിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ ഡയറക്ടർ ബോർഡ് കൂടി വിദഗ്ധരുമായി ആലോചിച്ച് രൂപപ്പെടുത്താനുള്ള തയാെറടുപ്പിലാണ് മാനേജ്മ​െൻറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.