*ഇക്കുറി ശിവരാത്രി നാളിൽ നളചരിതം ഒന്നാം ദിവസം ദൂതുമായി ദമയന്തിയുടെ മുന്നിലേക്ക് ഹംസമായി വരേണ്ടിയിരുന്നത് മടവൂരാശാനായിരുന്നു ചവറ: ശിവരാത്രി നാളിൽ ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവക്ഷേത്രത്തിലെ ആട്ടവിളക്കിന് മുന്നിൽ വേഷപ്പകർച്ച കെട്ടി മനോധർമമനുസരിച്ച് ആടാൻ മടവൂരാശാൻ ഇല്ല. മൂന്ന് പതിറ്റാണ്ടോളം മുടങ്ങാതെ ശിവരാത്രി നാളിൽ മടവൂർ വാസുദേവൻനായർ കാമൻകുളങ്ങര ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയും ഭക്തജനങ്ങളും കാണിക്കയായി സമർപ്പിക്കുന്ന കഥകളിയിൽ പല വേഷങ്ങൾ കെട്ടിയാടാറുണ്ടായിരുന്നു. ചവറ പാറുക്കുട്ടിയും ക്ഷേത്രത്തിലെ ആട്ടവിളക്കിന് മുന്നിൽ സ്ഥിരം വേഷക്കാരിയായിരുന്നു. ഇവർ രണ്ടുപേരും ആട്ടവിളക്കിന് മുന്നിൽ അഭിനയ മികവിനായി മത്സരിച്ചിരുന്നു. ശിവരാത്രി നാളുകളിൽ മടവൂർ വാസുദേവൻനായർ കാമൻകുളങ്ങര ക്ഷേത്രത്തിലെത്തി വേഷപ്പകർച്ച നടത്തി നവരസങ്ങൾ മിന്നി തെളിയിക്കുന്നത് ക്ഷേത്രത്തിലെത്തുന്ന കഥകളി േപ്രമികളുടെ മനസ്സിൽ ഇടംനേടിയിരുന്നു. മടവൂരാശാെൻറയും ചവറ പാറുക്കുട്ടിയുടെയും നളനും ദമയന്തിയും കിരാതത്തിലെ കാട്ടാളൻ, കാട്ടാളത്തി തുടങ്ങി പലവിധ വേഷങ്ങൾ മൂന്ന് പതിറ്റാണ്ടായി ഇവിടെ കെട്ടിയാടാറുണ്ടായിരുന്നു. ഇനി ഈ ക്ഷേത്രത്തിലെ ആട്ട വിളക്കിന് മുന്നിൽ മടവൂർ ഇല്ല എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ സങ്കടത്തിലാണ് ക്ഷേത്ര ഭാരവാഹികൾ. ഇക്കുറി ശിവരാത്രി നാളിൽ നളചരിതം ഒന്നാം ദിവസത്തിൽ ദൂതുമായി ദമയന്തിയുടെ മുന്നിലേക്ക് ഹംസമായി വരേണ്ടിയിരുന്നത് മടവൂരാശാനായിരുന്നു. ദമയന്തിയായി ചവറ പാറുക്കുട്ടിയും. ശിവരാത്രി ദിവസം കഥ ആടിത്തീരുമ്പോൾ വരുന്ന ശിവരാത്രിനാളിലേക്ക് നേരത്തേ തന്നെ മടവൂരാശാനെ കഥകളിക്ക് ക്ഷണിക്കാറാണ് രീതി. ഇക്കുറി ഹംസമാണ് ആശാന് നൽകിയ വേഷം. ഹംസമായി പറന്നുവരാൻ ആശാൻ ഇനിയില്ലെന്നത് ഇവിടുത്തെ കഥകളി പ്രേമികളെയാകെ കണ്ണീരിലാഴ്ത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.