ഭരണഘടനാനുസൃതമായി ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കണം -മുസ്ലിം സംഘടനാ ഏകോപന സമിതി കൊല്ലം: ഭരണഘടനാനുസൃതമായി ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് മുസ്ലിം സംഘടനാ ഏകോപന സമിതി സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ സമുദായ നേതൃത്വവുമായി സർക്കാറുകൾ ചർച്ചക്ക് തയാറാകണം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് പ്രവർത്തനം വിപുലമാക്കാനും യോഗം തീരുമാനിച്ചു. കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. എം. അൻസാറുദ്ദീൻ സ്വാഗതം പറഞ്ഞു. ഏകോപന സമിതി ഭാരവാഹികളായി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി (മുഖ്യ രക്ഷാ.), കെ.പി. മുഹമ്മദ്, എ. ഷാനവാസ്ഖാൻ, ഡോ. എ. യൂനുസ്കുഞ്ഞ്, എം. അബ്്ദുൽ അസീസ് അസീസിയ (രക്ഷാ.), കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി -ജമാഅത്ത് ഫെഡറേഷൻ (പ്രസി.), മുഹ്സിൻകോയ തങ്ങൾ-സമസ്ത, തേവലക്കര അലിയാരുകുഞ്ഞ് മൗലവി- ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, ഡോ. പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി-സമസ്ത എ.പി വിഭാഗം, ഇ.കെ. സിറാജുദ്ദീൻ- ജമാഅത്തെ ഇസ്ലാമി, എം.എ. സമദ്- മെക്ക, ആസാദ് റഹീം-കർബല ട്രസ്റ്റ്, ഡോ. എം. അബ്്ദുൽ സലാം- മുസ്ലിം അസോസിയേഷൻ (വൈസ് പ്രസി.), എം. അൻസാറുദ്ദീൻ- മുസ്ലിം ലീഗ് (ജന.സെക്ര.), തടിക്കാട് സഈദ് ഫൈസി- സമസ്ത, പാങ്ങോട് ഖമറുദ്ദീൻ മൗലവി- ലജ്നത്തുൽ മുഅല്ലിമീൻ, വരവിള നവാസ് -മുസ്ലിം ലീഗ്, എം.എ. സത്താർ -റാവുത്തർ ഫെഡറേഷൻ, കടയ്ക്കൽ ജുനൈദ്- കെ.എം.വൈ.എഫ്, അബ്്ദുൽ സലാം മാർക്ക് -കർബല ട്രസ്റ്റ് (സെക്ര.), കോഞ്ചേരിൽ ഷംസുദ്ദീൻ -എം.ഇ.എസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.