സാക്ഷികളായ വിദ്യാർഥികളെ സ്വാധീനിക്കാനാണ് ഇവരെ തിരിച്ചെടുത്തതെന്ന് ആക്ഷേപമുയർന്നിരുന്നു കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരെ തിരിെച്ചടുത്ത നടപടി വിവാദമായപ്പോൾ സ്കൂൾ അധികൃതർ അധ്യാപകർക്ക് നിർബന്ധിത അവധി നൽകി. സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ഗൗരി കെട്ടിടത്തിെൻറ മൂന്നാംനിലയിൽനിന്ന് വീണുമരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അധ്യാപികമാരായ സിന്ധുപോൾ, െക്രസൻറ് നെവിസ് എന്നിവരുടെ പീഡനത്തെത്തുടർന്നാണ് മരണം എന്ന ആരോപണം ശക്തമായതോടെ ഇരുവരെയും സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. ഒളിവിൽ പോയ ഇരുവരും പിന്നീട് കോടതിയിൽനിന്ന് ജാമ്യം നേടി. കഴിഞ്ഞദിവസം സ്കൂൾ അധികൃതർ അധ്യാപികമാരെ തിരിച്ചെടുക്കുകയായിരുന്നു. പ്രിൻസിപ്പലടക്കമുള്ളവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തുമാണ് ഇരുവർക്കും സ്കൂളിലേക്ക് ആഘോഷ വരവേൽപ് നൽകിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.ഡി ഒാഫിസ് ഉപരോധിച്ചു. ഗൗരിയുടെ മരണം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുയും ചെയ്തു. തിങ്കളാഴ്ച ഗൗരിയുടെ പിതാവ് ആർ. പ്രസന്നകുമാർ വാർത്തസമേമളനം നടത്തി അന്വേഷണം ശരിയായ രീതിയിലെല്ലന്നും കേസിലെ സാക്ഷികളായ സ്കൂളിലെ കുട്ടികളെ സ്വാധീനിക്കാനാണ് ഇരുവരെയും തിരിച്ചെടുത്തതെന്നും ആക്ഷേപം ഉന്നയിച്ചു. കലക്ടർ എസ്. കാർത്തികേയനെയും സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസിനെയും നേരിൽ കണ്ട് പ്രസന്നകുമാർ പരാതിയും നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് സ്കൂൾ മാനേജ്മെൻറുമായും പ്രിൻസിപ്പലുമായും സംസാരിച്ചിരുന്നു. തുടർന്നാണ് അധ്യാപികമാർക്ക് നിർബന്ധിത അവധി നൽകിയത്. 2017 ഒക്ടോബർ 20നാണ് ഗൗരി സ്കൂൾ കെട്ടിടത്തിനുമുകളിൽനിന്ന് വീണുമരിച്ചത്. കുട്ടിയെ തള്ളിയിട്ടതാണെന്ന സംശയം ബലപ്പെട്ടതോടെയാണ് വലിയ പ്രതിഷേധങ്ങളുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.