തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയൻ സമിതി അക്കൗണ്ടൻറ് ജനറൽ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാറിെൻറ ഭരണപരിഷ്കാരങ്ങളുടെ ഫലമായി ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെെട്ടന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിദേശ കുത്തകകൾക്ക് കൈമാറുകയാണ്. തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാവ് രാധാകൃഷ്ണൻ, ജി.ആർ. അനിൽ, സുഗുണൻ, ശ്രീകുമാരൻ നായർ, ജയൻ ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.