എഫ്.ഐ.ടി.യു നിയമസഭ മാർച്ച് നടത്തി

പിണറായി സര്‍ക്കാര്‍ ലോകബാങ്ക് നിർദേശങ്ങള്‍ നടപ്പാക്കുന്നു- ഹമീദ് വാണിയമ്പലം തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ . മാർച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പിണറായി സര്‍ക്കാര്‍ നിര്‍മിക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലായ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ ലോകബാങ്ക് നിർദേശവും മോദിയുടെ കോര്‍പറേറ്റ് സ്വപ്‌നപദ്ധതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കി​െൻറ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാറി​െൻറ താൽപര്യപ്രകാരം ഇടതു സര്‍ക്കാര്‍ നിയമമാക്കുന്നത്. 1978ലെ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിയമം, കേരള പഞ്ചായത്തീ രാജ് ആക്ട് തുടങ്ങി നിരവധി നിയമങ്ങളിലൂടെ ലഭിച്ചിരുന്ന തൊഴിലാളി അവകാശ പരിരക്ഷകളും ജനങ്ങളുടെ അധികാരങ്ങളും പാരിസ്ഥിതിക സുരക്ഷയും ലംഘിക്കുന്ന ഇത്തരത്തിലെ നിയമം ഇടതു സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് തൊഴിലാളി വര്‍ഗത്തോടുള്ള കൊടും ചതിയാണ്. പിണറായി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നവ ഉദാരീകരണനയങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഈ നിയമവും. വിവിധ ക്ഷേമനിധികളിലൂടെ തൊഴിലാളികള്‍ക്ക് കിട്ടുന്ന പരിരക്ഷ ഇല്ലാതാക്കാനും ഗൂഢശ്രമം നടക്കുന്നുണ്ട്. അത്തരം നീക്കത്തി​െൻറ ഭാഗമാണ് ക്ഷേമനിധി ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ അവകാശം പുനര്‍നിര്‍ണയിക്കാനൊരുങ്ങുന്നത്. ഇത്തരം ജനവിരുദ്ധ നീക്കങ്ങളെ തൊഴിലാളിവര്‍ഗം പോരാട്ടങ്ങളിലൂടെ ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷതവഹിച്ചു. 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിലെ ഒമ്പതാം വകുപ്പിലൂടെ ലഭ്യമായ തൊഴിലുറപ്പ് പരിരക്ഷ അംഗീകൃത ചുമട്ടുതൊഴിലാളിക്ക് ഇല്ലാതാക്കുന്ന നിയമത്തെ തൊഴിലാളിവര്‍ഗം ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍, കേന്ദ്ര കമ്മിറ്റി അംഗം ശശി പന്തളം, അസെറ്റ് ജില്ല പ്രസിഡൻറ് സാജന്‍ വണ്ടിത്തടം, ഉണ്ണികൃഷ്ണന്‍ നായര്‍, എഫ്.ഐ.ടി.യു തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷറഫുദ്ദീന്‍ നേമം എന്നിവര്‍ സംസാരിച്ചു. പ്രസ്‌ ക്ലബിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് എഫ്.ഐ.ടി.യു നേതാക്കളായ പി. ലുഖ്മാന്‍, മുഹമ്മദ് പൊന്നാനി, ശ്രീജ നെയ്യാറ്റിന്‍കര, സുരേന്ദ്രന്‍ കരിപ്പുഴ, ഗണേഷ് വടേരി, ഷാനവാസ് പി.ജെ, പരമാനന്ദന്‍ മങ്കട, തസ്ലിം മമ്പാട്, ഉസ്മാന്‍ മുല്ലക്കര, ശാക്കിര്‍ ചങ്ങരംകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.