കെ.പി. ഉദയഭാനു ഫൗണ്ടേഷൻ പുരസ്കാരം എം.കെ. അർജുനന് സമ്മാനിച്ചു

തിരുവനന്തപുരം: വാക്കിനെ വാക്കുകൊണ്ട് നേരിടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിശാഗന്ധിയിൽ കെ.പി. ഉദയഭാനു ഫൗണ്ടേഷൻ പുരസ്കാരം എം.കെ. അർജുനന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വല്ലാത്തൊരു കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. പഴയ പാട്ടുകളെല്ലാം ഇനി പാടാൻ സാധിക്കുമോയെന്നറിയില്ല. നിർമാല്യം പോലുള്ള പഴയ സിനിമകൾ പ്രദർശിപ്പിക്കാനും ഇക്കൂട്ടരുടെ അനുമതി വേണ്ടിവരും. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ്. മലയാള സംഗീതലോകത്ത് അനശ്വര സംഭാവന നൽകിയ സംഗീതജ്ഞനാണ് അർജുനൻ മാസ്റ്ററെന്നും അദ്ദേഹം പറഞ്ഞു. ഗായകൻ ജി. വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ശിവൻ അധ്യക്ഷത വഹിച്ചു. പൂവച്ചൽ ഖാദർ, എം. രാധാകൃഷ്ണൻ, ഫൗണ്ടേഷൻ ജനറൽ കൺവീനർ രാജീവ് ഉദയഭാനു, കോട്ടകാൽ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.