എന്‍ഡോവ്‌മെൻറ് വിതരണവും ബോധവത്​കരണ ക്ലാസും

തഴവ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌കൂളിലെ എന്‍ഡോവ്‌മ​െൻറ് വിതരണ സമ്മേളനം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. നാടകരചയിതാവ് മണിലാല്‍ മുഖ്യപ്രഭാഷണം നടത്തി. 'അമ്മ അറിയാന്‍' ബോധവത്കരണ ക്ലാസ് നൗഷാദ് യൂനുസ് നടത്തി. പി.ടി.എ അവാര്‍ഡ് വിതരണം ജില്ല പഞ്ചായത്ത് അംഗം ശ്രീലഖ വേണുഗോപാലും എന്‍ഡോവ്‌മ​െൻറ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലതയും ഗീതാസ് മാധവന്‍പിള്ള മെമ്മോറിയില്‍ ട്രോഫി വിതരണം സി.ആര്‍. മേഹഷും നിർവഹിച്ചു. എന്‍.സി.സി കേഡറ്റുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സീന നവാസും വെങ്കട്ടയ്ക്കല്‍ അനില്‍കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണം പഞ്ചായത്ത് അംഗം വിപിന്‍ മുക്കേലും കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണം സൗദാംബികയും കായിക പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണം ബി.എ. നൂര്‍ജഹാനും നിർവഹിച്ചു. പ്രധാനാധ്യാപിക ഡി. സദാനന്ദന്‍, ആനിപൊന്‍, പോണാല്‍ നന്ദകുമാര്‍, കെ. ഉണ്ണികൃഷ്ണന്‍, എന്‍.കെ. വിജയകുമാര്‍, തഴവ സമദ്, തോപ്പില്‍ ലത്തീഫ്, പി.കെ. രാജന്‍, സൂര്യ സുരേന്ദ്രന്‍, എം.എസ്. ഷീല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.