കുണ്ടറ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചും കവിക്കും മതേതരകാഴ്ചപ്പാടുകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുണ്ടറയിൽ വിവിധ സംഘടനകൾ കൂട്ടായ്മകൾ നടത്തി. 'ഞങ്ങൾ കവിക്കൊപ്പം, നേരിനൊപ്പം, നാടിനൊപ്പം, മനുഷ്യനൊപ്പം' പേരിൽ സംഘടിപ്പിച്ച കൂട്ടായ്മ കവി ശശിധരൻ കുണ്ടറ ഉദ്ഘാടനം ചെയ്തു. എ. ജയിംസ് അധ്യക്ഷതവഹിച്ചു. ആർ. തുളസി, ജോളി നെൽസൺ, ഷെറീഫ് കുണ്ടറ, പ്രിൻസ് കല്ലട, വി. ആൻറണി, വിജയകൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ ജനാധിപത്യമതനിരപേക്ഷ ശക്തികൾ ഒന്നിച്ചണിനിരക്കണമെന്ന് കിഴക്കേ കല്ലട കെ. പി.പി യൂനിയൻ ഗ്രന്ഥശാല അതിജീവനം കൂട്ടായ്മ ആവശ്യപ്പെട്ടു. കൺവീനർ ബൈജു പ്രണവം, എൻ. സത്യപ്രകാശ്, എ. പ്രകാശ് ബാബു, സി. ബിനു, ടി. രാജേന്ദ്രൻ, സുമേഷ് പുതുവലിൽ എന്നിവർ സംസാരിച്ചു. ആക്രമണത്തിൽ ചിന്താദീപം സാഹിത്യസമിതി പ്രതിഷേധിച്ചു. യോഗം കാഥികൻ കല്ലട വി.വി. ജോസ് ഉദ്ഘാടനം ചെയ്തു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിെൻറയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും നടന്നു. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയ സെക്രട്ടറി ഡി. സിന്ധുരാജ് അധ്യക്ഷതവഹിച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, താലൂക്ക് ലൈബ്രറി യൂനിയൻ സെക്രട്ടറി കെ.ബി. മുരളികൃഷ്ണൻ, ഗോപിലാൽ, പി. രമേശ് കുമാർ, സമ്പത്ത്, അരുൺ ഗോവിന്ദ്, വി. ശിവപ്രസാദ്, വി. മോഹൻ, എം.ഇ. ആൽഫ്രഡ്, സി. സോമൻപിള്ള, ജെ.വി. പണിക്കർ, എം.എൽ. ആൽഫ്രഡ് എന്നിവർ സംസാരിച്ചു. സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, ബി. റോബർട്ട്, കെ.എൽ. ഐസക്, ആർ. രാധാകൃഷ്ണപിള്ള, എം. ജോയിക്കുട്ടി, എം.ടി. വർഗീസ്, ജേക്കബ് വർഗീസ് പണിക്കർ, എ. േഗ്രഷ്യസ്, ആർ. ശിവശങ്കരപ്പിള്ള, ചന്ദ്രശേഖരപിള്ള, ജലജഗോപൻ, ആർ. ഓമനക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.