മെമ്മറിഷോ

ഓച്ചിറ: മഠത്തില്‍ക്കാരായ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ ഒമ്പതു മുതല്‍ മഠത്തില്‍ക്കാരായ്മ ഗവ. എല്‍.പി സ്‌കൂളിൽ വിദ്യാര്‍ഥികള്‍ക്കായി നടത്തും. സൈക്കോളജിസ്റ്റ് രാജേഷ് മഹേഷര്‍ അവതരിപ്പിക്കും. കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പന കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേസ്േറ്റഷൻ പരിസരത്ത് കഞ്ചാവ് വില്‍പന വ്യാപകം. എഫ്.സി.ഐ ഗോഡൗൺ ഭാഗത്തും ഇടവഴികളിലുമെല്ലാം കഞ്ചാവ് വിൽപനക്കാരുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. പ്ലസ് ടു, കോളജ് വിദ്യാർഥികളാണ് കഞ്ചാവ് വാങ്ങാൻ വരുന്നവരിലേറെയും. വൈകീട്ടും രാത്രിയിലും അപരിചിതരായ നിരവധി ചെറുപ്പക്കാർ ഇവിടെ എത്താറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇത് വഴിയാത്രക്കാരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമെല്ലാം ഭീഷണിയായി മാറിയിട്ടുണ്ട്. പൊലീസിനും എക്‌സൈസിനും കടന്നുവരാന്‍ പ്രയാസമുള്ള വഴിയായതിനാലാണ് കഞ്ചാവ് വിൽപനക്കാർ ഇവിടം കേന്ദ്രീകരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.