ഗുരുദർശനങ്ങൾ എല്ലാ അസ്​പൃശ്യതകൾക്കും എതിര് ^ചെന്നിത്തല

ഗുരുദർശനങ്ങൾ എല്ലാ അസ്പൃശ്യതകൾക്കും എതിര് -ചെന്നിത്തല അരുവിപ്പുറം: ഗുരുദേവദർശനങ്ങൾ എല്ലാ അസ്പൃശ്യതകൾക്കും എതിരായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അരുവിപ്പുറം പ്രതിഷ്ഠയുടെ 130ാം വാർഷികാചരണത്തി​െൻറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാത്തരം തൊട്ടുകൂടായ്മക്കും എതിരായിരുന്നു ശ്രീനാരായണ സന്ദേശങ്ങളെന്നതുകൊണ്ടുതന്നെ എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും അത് സമൂഹത്തെ മുന്നോട്ടു നയിക്കും. ഈ കാലികപ്രസക്തിയാണ് ഗുരുവിനെ നവോത്ഥാന നായകരുടെ മുൻനിരയിലിരുത്തുന്നത്. മനുഷ്യന് സ്വയം മാറാനും കണ്ടെത്താനും കഴിയുമ്പോഴാണ് സമൂഹം മാറുന്നത്. ഇതിനുള്ള ഉൗർജമാണ് ഗുരു പകർന്നത്. സമഭാവനയാണ് ഗുരുദർശനത്തി​െൻറ കാതൽ. അതുകൊണ്ടുകൂടിയാണ് ഗുരുദർശനം കാലാതീതമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, റൂറൽ എസ്.പി പി. അശോക് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു.ആർ. ഹീബ, തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാര സഭാ ചീഫ് കോഒാഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.