നെടുമങ്ങാട്: വാഹനാപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നെടുമങ്ങാട് കരകുളം വാരിയക്കോണത്ത് വീട്ടിൽ സിയാസ് ആണ് (27) ചികിത്സ സഹായം തേടുന്നത്. കഴിഞ്ഞ ഡിസംബർ 24ന് നെടുമങ്ങാട് വാളിക്കോടു െവച്ച് സിയാസ് സഞ്ചരിച്ച ബൈക്കിനെ മറ്റൊരു െബെക്ക് ഇടിച്ചിടുകയായിരുന്നു. ഭാര്യയും ആറുമാസം പ്രായമായ മകനുമുള്ള നിർധന കുടുംബത്തിലെ അത്താണിയാണ് ഹോട്ടൽ തൊഴിലാളിയായ സിയാസ്. ഇതിനിടയിൽ ലക്ഷങ്ങളാണ് ചികിത്സക്കായി ചെലവായത്. ഉള്ളത് വിറ്റുപെറുക്കിയും കടം വാങ്ങിയും ചികിത്സ മുന്നോട്ടു പോവുകയാണ്. ചികിത്സയിൽ പുരോഗതിയുണ്ടെങ്കിലും തുടർചികിത്സക്ക് വഴികാണാതെ പകച്ചു നിൽക്കുന്ന കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യത്തിലാണ് പ്രതീക്ഷയുള്ളത്. സിയാസിെൻറ ഭാര്യ എസ്.എ. ഫാത്തിമയുടെ പേരിൽ നെടുമങ്ങാട് കനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/c No. 2683101014569. IFSC CNRB 0002683. MICR - 695015152.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.