വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങി

കുന്നിക്കോട്: വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഒരുക്കുന്നതി​െൻറ ഭാഗമായാണ് ലബോറട്ടറി ആരംഭിച്ചത്‌. നിലവില്‍ കുന്നിക്കോട് പ്രദേശത്തെ ജനങ്ങള്‍ പുനലൂരോ പത്തനാപുരത്തോ ഉള്ള സ്വകാര്യലാബുകളെയാണ് ആശ്രയിക്കുന്നത്. മേഖലയിലെ മിക്ക ലാബുകളിലും പരിശോധനകള്‍ക്കും ടെസ്‌റ്റുകള്‍ക്കും അമിതനിരക്കാണ് ഇൗടാക്കുന്നതും. പത്തനാപുരം കമ്യൂണിറ്റി ഹെൽത്ത് സ​െൻറര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും എല്ലാ പരിശോധനകള്‍ക്കുമുള്ള ലബോറട്ടറി സംവിധാനങ്ങള്‍ യാഥാർഥ്യമായിട്ടില്ല. ഇത് പൊതുജനങ്ങളെ ഏറെ വലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചത്. ഡെങ്കിപ്പനി, മലേറിയ, രക്തത്തിലെ കൗണ്ട്, കൊളസ്ട്രോള്‍, ഷുഗര്‍ തുടങ്ങി പതിനഞ്ചിലധികം പരിശോധനകള്‍ ഇവിടെ നടത്താനാവും.18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പരിശോധനകള്‍ സൗജന്യമാണ്. വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ പുതിയ ലാബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീദ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. നിഥിന്‍ തോമസ് ടെറൻസ്, ആരോഗ്യ വകുപ്പ് പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.