കുളത്തൂപ്പുഴ: കടമാൻകോട് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ നടക്കുന്ന പൊങ്കാല മഹോത്സവത്തോടെ തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ചൊവ്വാഴ്ച നടക്കുന്ന കുതിരയെടുപ്പ് ഘോഷയാത്രയോടെയാണ് സമാപിക്കുക. ഭാഗവത പാരായണം, നാഗരൂട്ട്, മാടനൂട്ട്, പറയെടുപ്പ്, ആധ്യാത്മിക പ്രഭാഷണം, നടനം, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു കുളത്തൂപ്പുഴ: മലങ്കര കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ യുവജന വിഭാഗമായ എം.സി.വൈ.എം പുതുതായി രൂപവത്കരിച്ച അഞ്ചൽ വൈദിക ജില്ല കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാ. ബോവസ് മാത്യുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ഡയറക്ടർ ഫിലിപ് കല്ലുവെട്ടാംകുഴി, വർഗീസ് കിഴക്കേക്കര, സിസ്റ്റർ നോബിൾ, ജീവ മേരി തുടങ്ങിയവർ സംസാരിച്ചു. ജറിൻ ജയിംസ് (പ്രസി), മൊബിൻ മോനച്ചൻ (സെക്ര), ബിനു തങ്കച്ചൻ (ട്രഷ), ജോബിൻ ജോൺസൺ, റിഞ്ജു കോശി (വൈസ് പ്രസി), ആേൻറാ ജോർജ്, ജിൻസി ലൂയിസ് (ജോ. സെക്ര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.