ഓയൂർ: സ്കൂൾ സമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിനടന്ന പത്ത് കൗമാരക്കാരെ പൂയപ്പള്ളി പൊലീസ് പിടികൂടി. സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്കും മറ്റ് കാൽനട യാത്രക്കാർക്കും അപകടമുണ്ടാക്കുന്നരീതിയിൽ ഇരുചക്രവാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നതായ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാവിലെയും വൈകീട്ടും ഓടനാവട്ടത്തും റോഡുവിളയിലും െവച്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിദ്യാർഥികളെ വിട്ടയച്ചു. ബൈക്ക് മതിലിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക് ഓയൂർ: പുന്നക്കോട്ട് നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. കൊട്ടറ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ബൈക്കിന് പിന്നിലിരുന്ന പൂയപ്പള്ളി മരുതമൺപള്ളി പറണ്ടോട് സ്വദേശിയായ 17കാരനെ പരിക്കുകളോടെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കുപണ്ടം നൽകി ജ്വല്ലറികളിൽനിന്ന് സ്വർണവും പണവും തട്ടിയ രണ്ടുപേർ പിടിയിൽ ഓയൂർ: വിവിധ സ്ഥലങ്ങളിലെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി പകരം സ്വർണവും പണവും തട്ടിയ രണ്ടുപേരെ പൊലീസ് പിടികൂടി. തൊടുപുഴ വെള്ളിയാമറ്റം പാറശ്ശേരി വീട്ടിൽ മോഹനൻ (60), പല്ലാരിമംഗലം ഉളിക്കപ്പാറ മടത്തുംപടിവീട്ടിൽ സുബൈർ (42) എന്നിവരാണ് പിടിയിലായത്. മോഷണക്കേസിലും തട്ടിപ്പിനും തിരുവനന്തപുരം പാങ്ങോട് പൊലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ മധ്യകേരളത്തിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ നിരവധി സ്വർണക്കടകളിൽ മുക്കുപണ്ടം നൽകി പകരം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഓയൂരിലെ എസ്.എൻ ഫാഷൻ ജ്വല്ലറിയിലും സൽമാൻസ് ജ്വല്ലറിയിലും മൂന്ന് പവെൻറ മുക്കുപണ്ടത്തിെൻറ മാലകൾ നൽകി ഒരു പവെൻറ മൂന്ന് വളകളും 13,500 രൂപയും തട്ടിയെടുത്തതായി ഇവർ വെളിപ്പെടുത്തിയതിനെതുടർന്ന് പ്രതികളെ പൂയപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും ജ്വല്ലറിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എന്നാൽ, ഇങ്ങനെ സംഭവം നടന്നിട്ടില്ലെന്ന് ജ്വല്ലറി ഉടമകൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.