കാറിൽ കയറ്റിക്കൊണ്ടു​പോയി കവർച്ചശ്രമം: രണ്ട​ു​േപർ പിടിയിൽ

കുന്നിക്കോട്: ബസ് കാത്തുനിന്നയാളെ കാറിൽ കയറ്റിയശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണിൽ വടക്കേപറമ്പിൽ ബാബു ജോൺ (24), കണ്ണൂർ കേളകം പടിയാംകണ്ടത്തിൽ ജെറിൻ (19) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ഷിജു ഒളിവിലാണ്. കോട്ടവട്ടം ജങ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. രാത്രി കൊട്ടാരക്കരയില്‍നിന്ന് പുനലൂരിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്ന തെന്മല ശിവാലയത്തില്‍ ശിവകുമാറിനെ പുനലൂരിലേക്ക് ആണെന്നുപറഞ്ഞ് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് കുന്നിക്കോട് ജങ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറി​െൻറ മാലയും സ്വർണചെയിനും പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പിടിവലി ഉണ്ടാകുന്നതിനിടെ വാഹനത്തി​െൻറ നിയന്ത്രണംവിട്ട് തോട്ടിലേക്ക്‌ കാര്‍ മറിഞ്ഞു. പട്രോളിങ്ങിനെത്തിയ പൊലീസാണ് കാര്‍ അപകടത്തില്‍ പെടുന്നതുകണ്ടത്. സംശയം തോന്നിയ െപാലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം അറിയുന്നത്. പ്രതികൾ 2014ൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലും ഉൾപ്പെട്ടവരാണ്. അടൂരിൽ പക്ഷികളെ വിൽപന നടത്തുന്ന വ്യാപാരസ്ഥാപനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തി​െൻറ വാഹനത്തിലാണിവർ കൊട്ടാരക്കരയിലെത്തിയത്. മോഷണശ്രമത്തിന് കേസെടുത്ത് ഇരുവരെയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.