​വേനൽ കനത്തു​; വാഴകൃഷി നശിക്കുന്നു

വെളിയം: വേനൽ ശക്തമായതോടെ മേഖലയിൽ വാഴ കൃഷി നശിക്കുന്നു. വെളിയം, ചെറുകരക്കോണം, കുടവട്ടൂർ, തുറവൂർ, കട്ടയിൽ, കളപ്പില, വാപ്പാല എന്നിവിടങ്ങളിലാണ് കൃഷി നാശം ഏറെ. മേഖലയിലെ ചാലുകളിൽ ജലം എത്താത്തതുമൂലമാണ് കൃഷി നശിക്കുന്നതെന്ന് കർഷകർ പറഞ്ഞു. നാലായിരത്തോളം വാഴകളാണ് ഇതിനകം നശിച്ചത്. ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്ത നിരവധി കർഷകരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. വാഴക്ക് പുറമെ പച്ചക്കറി, നെല്ല് എന്നിവ കൃഷി ചെയ്തിട്ടുള്ളവരും വരൾച്ചയുടെ കാഠിന്യം മൂലമുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. സമീപപഞ്ചായത്തായ കരീപ്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും വാഴക്കൃഷി വ്യാപകമായി കരിഞ്ഞുണങ്ങിയിട്ടുണ്ട്. സ്വീകരണം നൽകി കുളത്തൂപ്പുഴ: കെ.എസ്.ആ‌ർ.ടി.സി പ്രതിസന്ധിക്ക് പരിഹാരം കാണുക, ജീവനക്കാരുടെ തടഞ്ഞുെവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആ‌ർ.ടി.ഇ.എ നടത്തുന്ന ജനകീയ കൂട്ടായ്മയുടെ പ്രചാരണാർഥമുള്ള ജാഥക്ക് കുളത്തൂപ്പുഴയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഹണി ബാലചന്ദ്രൻ, ജാഥ മാനേജർ പി.വി. രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ഗോപകുമാർ, യൂനിറ്റ് സെക്രട്ടറി മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.