പുനലൂർ: വാളക്കോട് എന്‍.എസ്.വി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ നിർധനയായ സഹപാഠിക്കും കുടുംബത്തിനും തലചായ്ക്കാനിടമായി. അകാലത്തിൽ പിതാവ് നഷ്ടപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിെൻറ ദയനീയത മനസ്സിലാക്കിയ സ്കൂൾ അധികൃതർ ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി വീട് നിർമിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. മാനേജ്മെൻറ്, സ്കൂൾ അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്കൊപ്പം വിദ്യാർഥികളും കൈത്താങ്ങായതോടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി. സ്കൂൾ വാർഷികാഘോഷത്തിൽ മുഖ്യരക്ഷാധികാരി കെ. മുരളീധരൻ താക്കോൽദാനം നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, പി.ടി.എ പ്രസിഡൻറ് ഡി. സതീശൻ, പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, ഹെഡ്മിസ്ട്രസ് റാണി എസ്. രാഘവൻ, സ്റ്റാഫ് സെക്രട്ടറി കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എക്സലൻറ് മീറ്റ് നടത്തി -ചിത്രം പുനലൂർ: പോപുലർ ഫ്രണ്ട് പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 വയസ്സ് മുതൽ 23 വരെയുള്ളവർക്കായി എക്സലൻറ് മീറ്റ് സംഘടിപ്പിച്ചു. റിട്ട. തഹസിൽദാർ എച്ച്. നാസറുദീൻ ഉദ്ഘാടനം ചെയ്തു. ഫൈസി എം. പാഷ അധ്യക്ഷതവഹിച്ചു. അൻസാരി, ജെ.ആർ. നൗഫൽ, ഷെഫീഖ് വള്ളക്കടവ് എന്നിവർ ക്ലാസ് നയിച്ചു. ഷെഫീഖ് കാര്യറ, നെസിം, ആഷിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.