തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ സൂപ്രണ്ട് ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല അധികൃതർ ഒഴിപ്പിച്ചു. വർഷങ്ങളായി വാടക നൽകാതെ അനധികൃതമായി വൈദ്യുതിയും വെള്ളവും ഉപയോഗിച്ചായിരുന്നു കാൻറീൻ പ്രവർത്തിച്ചിരുന്നത്. ഒഴിഞ്ഞുപോകാൻ പലതവണ നോട്ടീസ് നൽകിയിട്ടും നടത്തിപ്പുകാരൻ ഒഴിയാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരം തഹസീൽദാർ സുരേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെയാണ് ഒഴിപ്പിച്ചത്. സ്റ്റോറിലെ സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടുന്ന ആശുപത്രിയിൽ പുതുതായി എത്തുന്ന മരുന്നുകൾ ഇവിടെ സൂക്ഷിക്കാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.