ആറ്റുകാൽ പൊങ്കാല: റോഡ്​ പ്രവൃത്തി അവസാനഘട്ടത്തിൽ

തിരുവനന്തപുരം: മാർച്ച് രണ്ടിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് പ്രവൃത്തി അന്തിമഘട്ടത്തിൽ. ഫെബ്രുവരി 20-ഒാടെ ഇൗ ഭാഗത്തെ റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. നിയമസഭ ചേംബറിൽ നടന്ന ക്ഷേത്രം ഭാരവാഹികളുടെയും എൻജിനീയർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്സവത്തി​െൻറ മുന്നൊരുക്കമായുള്ള പ്രവൃത്തി യോഗം അവലോകനം ചെയ്തു. അറ്റകുറ്റപ്പണികളും ബജറ്റ് പ്രവൃത്തികളും അടക്കം 22 പദ്ധതികൾക്ക് 5.4കോടിയുടെ ജോലികളാണ് തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. രണ്ട് വർഷങ്ങളിലായി രണ്ട് മണ്ഡലങ്ങളിലും കൂടി 6.37 കോടി അറ്റകുറ്റപ്പണിക്ക് നൽകി. അറ്റകുറ്റപ്പണിക്ക് അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് തന്നെ ഉത്സവ മുന്നൊരുക്കം നടത്തണമെന്നും പ്രത്യേക ഫണ്ട് ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തി​െൻറ അഞ്ച് കി.മീറ്റർ ചുറ്റളവിലെ റോഡുകൾ ഉന്നത നിലവാരത്തിൽ ബി.എം ബി.സി ചെയ്യുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്ഷേത്രം ഭാരവാഹികളായ ട്രസ്റ്റ് ചെയർമാൻ രവീന്ദ്രൻ നായർ, സെക്രട്ടറി ശിശുപാലൻ നായർ, ചീഫ് എൻജിനീയർ ജീവരാജ് തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.