തിരുവനന്തപുരം: ഗാന്ധിയൻ കർമയോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ.കെ. സുന്ദരത്തിെൻറ (സുന്ദർജി) അനുസ്മരണ യോഗം തൈക്കാട് ഗാന്ധിഭവനിൽ നടന്നു. കേരള ഗാന്ധി സ്മാരക നിധി, ചപ്പാത്ത് ശാന്തിഗ്രാം, ഗാന്ധി മിത്രമണ്ഡലം നെയ്യാറ്റിൻകര, സർവോദയ മണ്ഡലം, ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ, എം.പി. മന്മഥൻ ട്രസ്റ്റ്, കേരള മദ്യനിരോധന സമിതി, മിത്രനികേതൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗം അഖിലേന്ത്യ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എ. നീലലോഹിതദാസ്, അഡ്വ. കെ. മോഹൻ കുമാർ, കെ.ജി. ജഗദീശൻ, എൽ. പങ്കജാക്ഷൻ, വെങ്ങാനൂർ ജി. സദാനന്ദൻ, അജിത് വെണ്ണിയൂർ, മുരുക്കുംപുഴ രാജേന്ദ്രൻ, ആർ. രഘു, ഇലിപ്പോട്ടുകോണം വിജയൻ. ഡോ.എൻ.എൻ. പണിക്കർ, ജി.എസ്. ശാന്തമ്മ എന്നിവർ സംസാരിച്ചു. ആർ.കെ. സുന്ദരത്തിെൻറ കുടുംബത്തെ സഹായിക്കുന്നതിന് നിധി രൂപവത്കരിക്കാൻ തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ 15 അംഗകമ്മിറ്റിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.