തിരുവനന്തപുരം: നഗരസഭ നടപ്പാക്കുന്ന 'എെൻറ നഗരം സുന്ദര നഗരം'പദ്ധതി പ്രകാരം വെള്ളിയാഴ്ച വീടുകളിൽനിന്നുള്ള ഗുളികകളുടെ സ്ട്രിപ്, മരുന്നുകുപ്പി, പഴയതുണി എന്നിവ ശേഖരിക്കും. നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താൽക്കാലിക കൗണ്ടറുകൾ തുറക്കുന്നത്. കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിെൻറ സമീപം, പുത്തരിക്കണ്ടം മൈതാനം, ഉള്ളൂർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം, പാപ്പനംകോട് എൻജിനീയറിങ് കോളജിന് സമീപം, വഞ്ചിയൂർ ജങ്ഷൻ, പൈപ്പിൻമൂട് ജങ്ഷൻ, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് സമീപം, കോവളം തീയറ്റർ ജങ്ഷൻ, കടകംപള്ളി നഗരസഭ ഓഫിസിന് മുൻവശം, തിരുവല്ലം നഗരസഭ ഓഫിസിന് സമീപം, ശ്രീകാര്യം മാർക്കറ്റിന് സമീപം എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ ഒന്നുവരെ മാലിന്യം ഇവിടങ്ങളിൽ നൽകാം. കൗണ്ടറുകൾക്ക് പുറമെ നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സ്ഥിരം സംവിധാനങ്ങളായ തുമ്പൂർമൂഴി എയ്റോബിക് ബിന്നുകളിലും റിസോഴ്സ് റിക്കവറി സെൻററുകൾ വഴിയും മാലിന്യം സ്വീകരിക്കും. കുപ്പിയിലെ മരുന്ന് പൂർണമായും ഒഴിവാക്കിയും ഗുളിക സ്ട്രിപ്, തുണി എന്നിവ പ്രത്യേകമായിട്ടും വേണം കൗണ്ടറുകളിൽ നൽകാൻ. സിറിഞ്ച്, സൂചി, ഡയബെറ്റിക് രോഗികൾ ഉപയോഗിക്കുന്ന സൂചി, പേന തുടങ്ങിയവ സ്വീകരിക്കില്ല. ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യവും കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഇത്തരം സംവിധാനങ്ങൾ നഗരവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും മേയറും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.