വാവറയമ്പലത്ത്​ മനോവൈകല്യമുള്ള യുവാവി​െൻറ കൈ അടിച്ചൊടിച്ചു

മനുഷ്യാവകാശ കമീഷനിൽ പരാതിനൽകി പോത്തൻകോട് പൊലീസ് പരാതി അവഗണിച്ചെന്ന് കഴക്കൂട്ടം: പോത്തൻകോട് വാവറയമ്പലത്ത് മനോവൈകല്യമുള്ള യുവാവിന് നടുറോഡിൽ ക്രൂര മർദനമേറ്റതായി പരാതി. യുവാവി​െൻറ കൈ അക്രമി തല്ലിയൊടിച്ചു. 10 ദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പോത്തൻകോട് പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി അധികൃതർ അവഗണിച്ചെന്ന് ആരോപണമുണ്ട്. ഇതിനോടനുബന്ധിച്ച് ബന്ധുക്കൾ മനുഷ്യാവകാശ കമീഷനിൽ പരാതിനൽകി. പോത്തൻകോട് വാവറയമ്പലം എസ്.എൽ.വി ഹൗസിൽ സുനിൽകുമാർ (35) ആണ് മർദനമേറ്റത്. വാവറയമ്പലത്ത് റേഷൻകട നടത്തുന്നയാളാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. മാർക്കറ്റിലെ ജോലിയെടുത്ത് ലഭിക്കുന്ന തുകയാണ് സുനിൽകുമാറി​െൻറ വരുമാനമാർഗം. ജോലിക്കായി മാർക്കറ്റിലേക്ക് വരവെ സുനിൽകുമാറിനോട് പ്രകോപനപരമായി പെരുമാറുകയും തടിക്കഷണം കൊണ്ട് കൈ തല്ലിയൊടിക്കുകയുമായിരുന്നുവത്രെ. അടുത്തദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബന്ധുക്കളോട് മർദനമേറ്റ വിവരം സുനിൽ പറഞ്ഞതിനെ തുടർന്ന് പോത്തൻകോട് െപാലീസിൽ പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.