തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

വെഞ്ഞാറമൂട്: ജോലിക്കിടെ തൊ‍ഴിലുറപ്പ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. വാമനപുരം പ‍ഞ്ചായത്തിലെ മേലാറ്റുമൂഴി വാർഡ് കൊച്ചുവീട് വീട്ടിൽ മല്ലികാദേവിയെയാണ് (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. മേലാറ്റുമൂഴിക്കു സമീപം വയലിൽ ജോലിക്കിടെ പിടലിഭാഗത്തും മുതുകത്തും നീറ്റൽ അനുഭവപ്പെട്ടു. പിന്നീട് തൊലി ചുവന്നുവരുകയും പൊള്ളൽ ഉണ്ടാകുകയും ചെയ്തു. തുടർന്ന് വാമനപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സൂര്യാതപമേറ്റതാണ് പൊള്ളലിന് കാരണമെന്നും ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പമ്പ് ഹൗസിനും കിണറിനും സമീപം കക്കൂസ് മാലിന്യം ഒഴുക്കി; ഇടവയിൽ കുടിവെള്ളം മുടങ്ങി വർക്കല: ഇടവ പഞ്ചായത്തിലെ ഊറ്റുകുഴി പമ്പ് ഹൗസിനും കിണറിനും സമീപം രാത്രി വൻതോതിൽ കക്കൂസ് മാലിന്യം ഒഴുക്കി. ഈച്ചയും കീടങ്ങളും ദുർഗന്ധവും പരന്ന സാഹചര്യത്തിൽ കുടിവെള്ളം പമ്പ് ചെയ്യാനാകാതെ മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് സാമൂഹികവിരുദ്ധർ കുടിവെള്ളക്കിണറിനും പമ്പ്ഹൗസിനും സമീപം മാലിന്യം ഒഴുക്കിയത്. രാവിലെ പ്രദേശമാകെ ദുർഗന്ധപൂരിതമായി. നാട്ടുകാർക്കും പമ്പു ഹൗസ് ജീവനക്കാർക്കും അടക്കം ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു സ്ഥലത്തെത്തി പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവിഭാഗം എന്നിവരെ വിവരം അറിയിച്ചു. കുത്തനെയുള്ള പ്രദേശമാകയാൽ ഫയർഫോഴ്സ് മണിക്കൂറുകൾ പണിപ്പെട്ടാണ് വെള്ളം ചീറ്റിയൊഴുക്കി പ്രദേശം മാലിന്യമുക്തമാക്കിയത്. ആരോഗ്യ വിഭാഗം പ്രദേശം അണുമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. പ്രദേശത്തെ ചില സിസി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.