തിരുവനന്തപുരം: അനന്തപുരിക്ക് പുതുജീവനേകാൻ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ ഹരിതസേനയെത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ നഗരസൃഷ്ടിക്ക് യുവതലമുറയുടെ പ്രതികരണം പ്രതീക്ഷയുള്ളതാണെന്നും അഞ്ചുമാസത്തിനകം പ്രത്യക്ഷ മാറ്റങ്ങൾ നഗരത്തിൽ ദൃശ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം ഗ്രീൻഫീൽഡ് കൺവെൻഷൻ സെൻററിൽ സന്നദ്ധ സേനാംഗമായി രജിസ്റ്റർ ചെയ്ത്, പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വയം ഹരിതചട്ടം പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ആർക്കും സേനയിൽ അംഗങ്ങളാകാം. www.mytvm.org എന്ന വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ അംഗത്വ രജിസ്േട്രഷൻ പൂർണമാവും. അംഗങ്ങൾക്ക് ജില്ല ഭരണകൂടം തിരിച്ചറിയൽ കാർഡുകൾ നൽകും. മാലിന്യ നിർമാർജ്ജനത്തിനും ജൈവകൃഷിക്കും സൗരോർജ പദ്ധതികളുടെ വ്യാപനത്തിനും ജലേസ്രാതസ്സുകളുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകുകയാണ് സേനയുടെ ലക്ഷ്യം. ആദ്യ ചുവടെന്ന നിലയിൽ മാലിന്യകൂമ്പാരം നിറഞ്ഞ അഞ്ച് കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് വൃത്തിയാക്കി ചുമരുകളിൽ ചിത്രങ്ങൾ വരച്ചും പൂന്തോട്ടമുണ്ടാക്കിയും ഭംഗിയാക്കും. മാലിന്യം തള്ളൽ തടയുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പൊലീസ്ഉദ്യോഗസ്ഥരും വളൻറിയേഴ്സും അടങ്ങുന്നതാണ് സ്ക്വാഡ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയുമാണ് സ്ക്വാഡിെൻറ ലക്ഷ്യം. സ്കൂളുകളിലും വീടുകളിലും ഹരിതചട്ടം പാലിക്കുന്നതിനായി സന്നദ്ധസേന ബോധവത്കരണ പ്രവർത്തനം നടത്തും. ഇതിെൻറ പ്രവർത്തന പുരോഗതി സ്കൂളുകൾ കേന്ദ്രീകരിച്ച് വിലയിരുത്തും. ചടങ്ങിൽ മേയർ വി.കെ പ്രശാന്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത മോഹൻ, കലക്ടർ ഡോ. കെ. വാസുകി, സബ്കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അസിസ്റ്റൻറ് കലക്ടർ അനുപം മിശ്ര എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.