കോതയാറ്റിൽ മുതല; സൂക്ഷിക്കണമെന്ന് വനംവകുപ്പ്്്

മാർത്താണ്ഡം: കടയാലുംമൂട് ഭാഗത്ത്്്് കോതയാറ്റിൽ കഴിഞ്ഞദിവസം സമീപവാസികൾ മുതലയെ കാണാനിടയായ സാഹചര്യത്തിൽ പ്രദേശവാസികൾ സൂക്ഷിക്കണമെന്ന് വനംവകുപ്പ് അധികൃതർ. ആറി​െൻറ ഇരുവശത്തുമുള്ള കൽപടവുകളിൽ കുളിക്കാൻ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോതയാറ്റി​െൻറ ഒരു ഭാഗത്ത് കളിയലിനോട് ചേർന്ന്്്്്്്്്് തൃപ്പരപ്പ് അരുവിയുടെ മുകൾഭാഗത്തായി തടയണ നിർമിച്ച് അതിൽ ബോട്ട് സവാരിയുൾപ്പെടെയുള്ളവ നടക്കുന്നുണ്ട്. ഇതിനിടയിലാണ് കടയാൽ ചെങ്കുഴിക്കരയിൽ പാലത്തിനുതാഴെയായി പാറയുടെ മുകളിൽ മുതലകളുടെ സഞ്ചാരം നാട്ടുകാർ ശ്രദ്ധിച്ചത്. പ്രദേശവാസികൾ ബഹളംകൂട്ടിയപ്പോൾ മുതല വെള്ളത്തിൽ മറയുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചു. അവരെത്തി പരിശോധിച്ചെങ്കിലും മുതലയെ കണ്ടെത്താൻ കഴിഞ്ഞില്ല. മുതലയെ കണ്ടെന്നുപറയുന്ന കോതയാറി​െൻറ ഭാഗം ആഴമേറിയതിനാൽ മുതലയെ പിടികൂടുക പ്രയാസമാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ചിത്രം: കടയാലുംമൂടിനു സമീപം കോതയാറ്റിൽ കണ്ട മുതല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.