തിരുവനന്തപുരം: പട്ടം സെൻറ് മേരീസ് സ്കൂളിന് മുമ്പിൽ മുഹമ്മദ് സഫ്വാനും സമീറയും ഇനി ട്രാഫിക് നിയന്ത്രിക്കും. 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത'പദ്ധതിയുടെ ഭാഗമായി നാറ്റ്പാക് ഇവരെ ജൂനിയർ ട്രാഫിക് ഓഫിസർമാരായി നിയമിക്കുകയായിരുന്നു. നാറ്റ് പാക്കിെൻറ നേതൃത്വത്തിലുള്ള 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത' കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആശ ആനി ജോർജ് അധ്യക്ഷതവഹിച്ചു. അസി. കമീഷണർ എം.കെ. സുൾഫിക്കർ ഉദ്ഘാടനം ചെയ്തു. നാറ്റ്പാക് ശാസ്ത്രജ്ഞൻ ബി. സുബിൻ, പി.ടി.എ പ്രസിഡൻറ് എ. ജയകുമാർ, ഫാ. ഗീവർഗീസ് എഴിയത്ത്, നൗമമണി, ബിന്നി സാഹിതി, ദീപ ജോസഫ്, അഫ്ന എന്നിവർ സംസാരിച്ചു. സെൻറ് മേരീസ് സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗരത്തിലെ അഞ്ചു കിലോമീറ്റർ ദൈർഘ്യത്തിൽ ബാധിക്കുമെന്നാണ് നാറ്റ്പാക് കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഗതാഗത നിയന്ത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തത്തിന് വലിയ സ്ഥാനമുണ്ടെന്ന് നാറ്റ്പാക് കൺസൾട്ടൻറും മുൻ പൊലീസ് സൂപ്രണ്ടുമായ ടി.വി. സതീഷ് പറയുന്നു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.