ഞാറ്റുവേല ചന്തകളും കാർഷിക ഗ്രാമസഭകളും സംഘടിപ്പിക്കും -മന്ത്രി തിരുവനന്തപുരം: കൃഷിവകുപ്പിെൻറ പദ്ധതികൾ ജനപങ്കാളിത്തത്തോടെ ആവിഷ്കരിക്കുന്നതിന് ഏപ്രിലിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കാർഷിക ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. തിരുവനന്തപുരം സമേതിയിൽ കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ടുദിവസത്തെ ശിൽപശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഞാറ്റുവേലയിലും നടാൻ അനുയോജ്യമായ വിളകളുടെ നടീൽ വസ്തുക്കൾ ലഭ്യമാക്കുന്ന ഞാറ്റുവേല ചന്തകൾ നടത്തും. ഭക്ഷ്യസുരക്ഷിതത്വവും സുരക്ഷിത ഭക്ഷണോൽപാദനവും ലക്ഷ്യമിട്ട് കൃഷിവകുപ്പിെൻറ പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കാനും വെണ്ടക്ക, പച്ചമുളക്, കറിവേപ്പില, മുരിങ്ങക്കായ തുടങ്ങിയ വിളകളുടെ കൃഷി വ്യാപിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാനും അദ്ദേഹം നിർദേശിച്ചു. കാർഷികോൽപാദന കമീഷണർ ഡോ. ടീക്കാറാംമീണാ, കൃഷി ഡയറക്ടർ എ.എം. സുനിൽകുമാർ, ൈപ്രസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, ഡോ. ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.