മുഖ്യമന്ത്രി അനുമോദിച്ചു

തിരുവനന്തപുരം: നാഷനൽ ഫയർ സർവിസ് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയ​െൻറ ചേംബറിൽ അനുമോദിച്ചു. ദേശീയ ഫയർ സർവിസ് മീറ്റ് നാഗ്പൂരിൽ ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലാണ് നടന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഒ.എൻ.ജി.സി, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, െഗയിൽ തുടങ്ങിയവ ഉൾപ്പെടെ 36 പൊതുമേഖല സ്ഥാപനങ്ങളിൽനിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ മത്സരങ്ങളിൽ പെങ്കടുത്തു. മത്സരങ്ങളിൽ കേരളത്തിന് അഞ്ച് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലമെഡലുകളും ലഭിച്ചു. 5000 മീറ്റർ റെയ്സ്, 1500 മീറ്റർ റെയ്സ്, 4x100 റിലേ, ലോങ്ജംപ്, ഫുട്ബാൾ എന്നിവയിൽ സ്വർണമെഡലും 1500, 400, 200, 100, 4x100, ബാഡ്മിൻറൻ സിംഗിൾസ്, ബാഡ്മിൻറൻ ഡബിൾസ്, ഹൈജംപ് എന്നിവയിൽ വെള്ളിമെഡലും 100, 400, 1500 മീറ്റർ റെയ്സ്, ഹൈജംപ് എന്നിവയിൽ വെങ്കലവും ലഭിച്ചു. മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ആറ്റിങ്ങല്‍: വിദ്യാർഥികളെ ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കീഴാറ്റിങ്ങല്‍ മുള്ളിയന്‍കാവ് ചക്കിവിളയില്‍ ലക്ഷ്മി ഭവനില്‍ മനോജ് (36), കിഴുവിലം ഡീസൻറ്മുക്ക് ബീമാമന്‍സിലില്‍ ബുഹാരി (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാർഥികളെ എക്‌സൈസ് പിടികൂടിയിരുന്നു. ഗാന്ധിസ്മാരകത്തിന് സമീപത്ത് നിന്നുമാണ് ശരത്, അല്‍അമീന്‍, ഹരണ്‍ എന്നിവരെ കഞ്ചാവ് ഉപയോഗത്തിനിടെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കഞ്ചാവ് കൊണ്ടുവന്ന് ചിറയിന്‍കീഴ് െറയില്‍വേ സ്‌റ്റേഷനില്‍ വില്‍പനക്കാര്‍ക്ക് കൈമാറിയതായി വിവരം ലഭിക്കുകയും തുടർന്ന് എക്‌സൈസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ബുഹാരിയെ എന്‍.ഇ.എസ് ബ്ലോക്കിന് സമീപത്തുനിന്നും മനോജിനെ കീഴാറ്റിങ്ങലിനു സമീപത്തു നിന്നുമാണ് പിടിച്ചത്. ഒന്നേമുക്കാല്‍ കിലോ വരുന്ന പാക്കറ്റുകളാണ് ഇവരില്‍നിന്ന് പിടികൂടിയത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മനോജി​െൻറ പേരില്‍ നിരവധി കേസുകളുെണ്ടന്ന് എക്‌സൈസ് പറഞ്ഞു. കഞ്ചാവ് വില്‍പനക്കുപയോഗിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഓഫിസര്‍മാരായ കെ.കെ. അനില്‍കുമാര്‍, ഡി. സന്തോഷ്, സി. സുരേഷ്, ഐ.ബി. സുധീഷ്‌കൃഷ്ണ, എം.എസ്. ഷൈന്‍, മണികണ്ഠൻ നായര്‍, ഷിജു, രതീശന്‍ ചെട്ടിയാര്‍, മഞ്ജുഷ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.